ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡി.വോക്: അപേക്ഷ 31 വരെ
ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡി.വോക്: അപേക്ഷ 31 വരെ
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എന്‍ജിനീയറിങ് കരുനാഗപ്പള്ളി, കോളജ് ഓഫ് എന്‍ജിനീയറിങ് കല്ലൂപ്പാറ എന്നീ കോളജുകളില്‍ 3 വര്‍ഷ ഡി.വോക് (ഡിപ്ലോമ ഇന്‍ വൊക്കേഷന്‍) കോഴ്സുകള്‍ ആരംഭിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്, ഇലക്ട്രോണിക്സ് മാനുഫാച്ചറിങ് സര്‍വിസസ്, ഹാര്‍ഡ്വെയര്‍ ഡെവലപ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് 30 സീറ്റുകള്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്.
നൈപുണ്യ വികസന പരിശീലനം കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നു എന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത. നാഷനല്‍ സ്‌കില്‍ ക്വാളിഫയര്‍ ഫ്രെയിംവര്‍ക്കുമായി (NSQF) സഹകരിച്ചാണ് നൈപുണ്യ വികസന പരിശീലനവും അനുബന്ധ പരീക്ഷകളും നടത്തുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ ഈ കോഴ്സിലേക്ക് മറ്റ് ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, വീട്ടമ്മമാര്‍ക്കും പഠിക്കാനുതകുംവിധം ക്ലാസുകള്‍ ഉച്ചയ്ക്കു ശേഷം ആണ് ക്രമീകരിച്ചിരിക്കുന്നത്.www.polyadmission.org/dvoc എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോം ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച അതത് കോളജുകളില്‍ 31 വരെ സമര്‍പ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.ceknpy.ac.in, www.cek.ac.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."