അഗ്നിപഥ് വിജ്ഞാപനം വന്നു; എയര്‍ഫോഴ്‌സില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സുവര്‍ണാവസരം
എയര്‍ഫോഴ്‌സ് (അഗ്‌നിവീര്‍ - വായു) അടുത്ത ബാച്ചിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി പുതിയ വിജ്ഞാപനം ഇറക്കി. ഇന്ത്യന്‍ വ്യോമസേനയുടെ (എയര്‍ഫോഴ്‌സ്) ഭാഗമാകാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. എയര്‍ഫോഴ്‌സ് (അഗ്‌നിവീര്‍ വായു) റിക്രൂട്ട്‌മെന്റ് 2/2023 മായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഓഗസ്റ്റ് 17
പ്രായപരിധി:
ഉദ്യോഗാര്‍ത്ഥികള്‍ 2006 ഡിസംബര്‍ 27നും 2003 ജൂണ്‍ 27 നും ഇടയില്‍ ജനിച്ചവരായിരിക്കണം
വിദ്യാഭ്യസ യോഗ്യത:
അപേക്ഷകര്‍ ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റര്‍ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
അല്ലെങ്കില്‍
പോളിടെക്‌നിക് സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്‌സില്‍ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കില്‍ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരുന്നാലും മതി).
അല്ലെങ്കില്‍
രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് അതോടൊപ്പം ഫിസിക്‌സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം (വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കില്‍ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരുന്നാലും മതി).
ശാരീരിക യോഗ്യതകള്‍
ഉദ്യോഗാര്‍ത്ഥികള്‍ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.
ഉയരം: 152.5 സെന്റീമീറ്റര്‍
ചെസ്റ്റ്: മിനിമം 5 സെന്റീമീറ്റര്‍ വികസിപ്പിക്കാന്‍ സാധിക്കണം
തൂക്കം: ഉയരത്തിന് ആനുപാതികമായി
കേള്‍വി: ഉദ്യോഗാര്‍ഥിക്ക് സാധാരണ കേള്‍വിശക്തി ഉണ്ടായിരിക്കണം
പല്ല്: ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14 ഡെന്റല്‍ പോയിന്റ്കളും ഉണ്ടായിരിക്കണം
ഫീസ്:
250 രൂപയാണ് അപേക്ഷാ ഫീസ്
എങ്ങിനെ അപേക്ഷിക്കാം
ആഗ്രഹമുള്ളവര്‍ agnipathvayu.cdac.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ മതി)
അപേക്ഷകന്‍ വിരലടയാളം (സൈസ് 10KB 50KB വരെ), അപേക്ഷകന്റെ ഒപ്പ് (സൈസ് 10KB 50KB വരെ), രക്ഷിതാവിന്റെ ഒപ്പ്, ഇത്രയും രേഖകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
വിജ്ഞാപനം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. https://agnipathvayu.cdac.in/AV/img/upcoming/AGNIVEER_VAYU_01-2023.pdf
Agniveer Vayu Recruitment 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."