ശ്രമം വിഫലമായി…മകളേ മാപ്പ്; മാപ്പ് പറഞ്ഞ് കേരള പൊലിസ്
മാപ്പ് പറഞ്ഞ് കേരള പൊലിസ്
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ചാന്ദിനിയോട് മാപ്പ് പറഞ്ഞ് കേരള പൊലിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികിലെത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായി എന്ന് വ്യക്തമാക്കിയായിരുന്നു പൊലീസിന്റെ മാപ്പപേക്ഷ.അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് മുമ്പ് അറിയിച്ചിരുന്നു.
വിശദമായ ഇന്‍ക്വസ്റ്റിലാണ് പൊലീസിന് പീഡനം നടന്നതായുള്ള സൂചന ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇതില്‍ ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചിരുന്നു. മാത്രമല്ല ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.പൊലീസ് പറയുന്നതിങ്ങനെ: കുട്ടിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയതെന്നും നിലവില്‍ പിടിയിലായ അസ്ഫാക് ആലത്തെ കൂടാതെ മറ്റാരെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും മധ്യമേഖല ഡിഐജി എസ്.ശ്രീനിവാസ് ഐപിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രതി ആലുവയില്‍ എത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ബിഹാര്‍ പൊലീസിനോട് പിടിയിലായ പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കുന്നുണ്ടെന്നും അസ്ഫാക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."