'കണ്ണീര്‍ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്'; വിമര്‍ശനങ്ങള്‍ക്ക് കമന്റിലൂടെ വിശദീകരണം നല്‍കി കേരള പൊലിസ്
'കണ്ണീര്‍ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്'; വിമര്‍ശനങ്ങള്‍ക്ക് കമന്റിലൂടെ വിശദീകരണം നല്‍കി കേരള പൊലിസ്
തിരുവനന്തപുരം: ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍, അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കേരള പൊലിസ്. കേരള പൊലിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമിട്ട ' മകളേ മാപ്പ്' എന്ന പോസ്റ്റിന് കീഴിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
പരാതി ലഭിച്ചതുമുതല്‍ പൊലിസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും എന്നാല്‍, കുഞ്ഞിനെ ജീവനോടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാന്‍ ആയില്ലെന്നത് ഓരോ പൊലിസ് ഉദ്യോഗസ്ഥനും വേദനയാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പൊലിസിന്റെ വിശദീകരണത്തില്‍ നിന്ന്
കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ് .. !! ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. CCTV ദൃശ്യങ്ങള്‍ ശേഖരിച്ചു പരമാവധി വേഗത്തില്‍ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരിലെത്തിക്കാന്‍ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."