ഗൾഫ് രാജ്യങ്ങളിൽ 88.8 ലക്ഷം ഇന്ത്യൻ പ്രവാസികൾ
88.8 lakh Indian expats in Gulf countries
1.34 കോടി പ്രവാസി ഇന്ത്യക്കാരിൽ 66 ശതമാനവും ഗൾഫ് രാജ്യങ്ങളായ കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് താമസിക്കുന്നതെന്ന് വിവരാവകാശ രേഖയിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് വരെയുള്ള കണക്കുകളാണിതെന്ന് മന്ത്രാലയം അറിയിച്ചു.
210 രാജ്യങ്ങളിലായി 1.34 കോടി പ്രവാസികൾ താമസിക്കുന്നുണ്ടെന്ന് വിവരാവകാശ നിയമത്തിന് മറുപടിയായി മന്ത്രാലയം അറിയിച്ചു. ഇതിൽ 88.8 ലക്ഷം വിദേശ ഇന്ത്യക്കാർ ആറ് ഗൾഫ് രാജ്യങ്ങളിലായി താമസിക്കുന്നു. 34.1 ലക്ഷം NRIകൾ UAE യിൽ താമസിക്കുന്നു, 25.9 ലക്ഷം പേർ സൗദി അറേബ്യയിലും 10.2 ലക്ഷം പേർ കുവൈത്തിലും 7.4 ലക്ഷം പേർ ഖത്തറിലും 7.7 പേർ ഒമാനിലും 3.2 ലക്ഷം പേർ ബഹ്‌റൈനിലുമാണ് താമസിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം 12.8 ലക്ഷം പ്രവാസികൾ യുഎസിൽ താമസിക്കുന്നുണ്ട്. യുകെയിൽ 3.5 ലക്ഷം, ഓസ്‌ട്രേലിയയിൽ 2.4 ലക്ഷം, മലേഷ്യയിൽ 2.2 ലക്ഷം, കാനഡയിൽ 1.7 ലക്ഷം എന്നിങ്ങനെയാണ് സംഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."