HOME
DETAILS

ആലുവ കൊലപാതകംഭരണകൂട പരാജയം

  
backup
August 01 2023 | 06:08 AM

aluva-murder-government-failure

റജിമോൻ കുട്ടപ്പൻ


ഞായറാഴ്ച കേരളം കണ്ണീരോടെ യാത്രപറഞ്ഞത് അഞ്ചുവയസുള്ള ബിഹാറുകാരിക്കായിരുന്നു. ആ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതും ബിഹാറുകാരൻ കുടിയേറ്റ തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ ജഡം കിട്ടിയത് ശനിയാഴ്ചയും; ഇരുപത് മണിക്കൂറിനുശേഷം. പ്രതിയെന്നു കരുതുന്ന ഇരുപത്തിയെട്ടുകാരൻ അസ്ഫാക് ആലത്തെ വെള്ളിയാഴ്ച രാത്രിതന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ചയോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. തുടർന്നാണ് ആലുവ മാർക്കറ്റിനടുത്തുള്ള വിജനപ്രദേശത്തുനിന്ന് പെൺകുട്ടിയുടെ മൃതശരീരം ലഭിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വൻ രോഷപ്രകടനമാണ് കേരളീയരുടെ ഭാഗത്തുനിന്നുണ്ടായത്. കേരളത്തിലെ മുൻനിര വാർത്താചാനലുകളെല്ലാം ഈ വാർത്ത വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയും വലിയ വാർത്താ തലക്കെട്ടുകളും ചർച്ചകളും മറ്റുമായി വിഷയത്തെ സജീവമായി കൈകാര്യം ചെയ്യുകയുമുണ്ടായി. സംഭവ സ്ഥലത്തുനിന്നുള്ള വികാരഭരിത റിപ്പോർട്ടുകളുണ്ടായി എന്നതല്ലാതെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നും ആരാണ് ഇത്തരമൊരു ദാരുണ സംഭവത്തിന് ഉത്തരവാദിയെന്നതും വ്യക്തമാക്കാത്തതായിരുന്നു ഈ വിഷയത്തിലെ റിപ്പോർട്ടുകൾ.
കഴിഞ്ഞ പത്തു വർഷത്തോളമായി അന്തർ സംസ്ഥാന തൊഴിലാളികളുടെ അവകാശ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നൊരാൾ എന്ന നിലയിൽ ഇതിന്റെ പൂർണ ഉത്തരവാദിത്വം ഭരണകൂടത്തിനുമേൽ ആരോപിക്കാനേ എനിക്ക് സാധിക്കുകയുള്ളൂ. അതിനു വ്യക്തമായ തെളിവുകളുണ്ടുതാനും. ഒന്നാമതായി, ഇതിന്റെ ആദ്യ ഉത്തരവാദികൾ കേരളാ പൊലിസാണെന്ന് പറയും. ആഗോളതലത്തിലുള്ള കുറ്റാന്വേഷണ വിദഗ്ധരുടെ അഭിപ്രായത്തിൽ തിരോധാന കേസുകളിൽ ഒരു സുവർണ സമയ(ഗോൾഡൻ അവർ)മുണ്ടെന്നാണ്. ഈ കേസിൽ കാണതായത് ഒരു കുട്ടിയാണെന്ന് മാത്രമല്ല ഈ അടിയന്തര സമയത്തിനകം കുട്ടിയെ കണ്ടെത്താൻ പൊലിസിനു സാധിച്ചതുമില്ല. കുറ്റകൃത്യ പ്രതിരോധവും നടപടികളും (വിവരശേഖരണം, പട്രോളിങ്, അന്വേഷണം, സാക്ഷികളെ കോടതിയിൽ എത്തിക്കൽ), ആഭ്യന്തര ക്രമസമാധാനപാലനം, ഗതാഗത നിയനത്രണം, ദുരന്ത നിവാരണ-കർമപരിപാടികൾ, കൈയേറ്റമൊഴിപ്പിക്കൽ തുടങ്ങി പൊലിസുകാർ ചെയ്യേണ്ട പല ഉത്തരവാദിത്വങ്ങളും അവർ മറന്നു എന്നാണ് മനസ്സിലാക്കേണ്ടത്. വി.ഐ.പികൾക്ക് സുരക്ഷയും കാവലുമൊരുക്കുന്നതിലാണ് കേരളാ പൊലിസിനിപ്പോൾ കൂടുതൽ താൽപര്യമുള്ളത്. സാധാരണ പൗരന്മാർ തങ്ങളുടെ ജീവിതത്തിന് സ്വയം കാവലേർപ്പെടുത്തുമ്പോഴാണ് പൊലിസ്, മേലാളന്മാർക്ക് ഉന്നത സുരക്ഷയൊരുക്കുന്നത്.


കേരളത്തിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് കേരളാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും പൊലിസുകാരുടെ നിരുത്തരവാദിത്വത്തെ ശരിവയ്ക്കുന്നതാണ്. കേരളത്തിൽ കുട്ടികൾക്ക് എതിരേയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം, 2020ൽ 3941ഉം, 2021-4536, 2022-5315, 2023 മേയ് വരെ 2124മാണ്. ഇനി പോക്സോ കേസുകളാവട്ടെ, 2020-3042, 2021-3516, 2022-4518, 2023 മെയ് വരെ 1867മാണ്. പാർലമെന്റിൽ നിന്നുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 2019 പെൺകുട്ടികളെ കാണാതായിട്ടുണ്ട്. അതായത് പ്രതിദിനം ഒരു കുട്ടിയെ കാണാതാവുന്ന സ്ഥലമാണ് കേരളം. ഈ ഭീതിദമായ കണക്കുകൾക്ക് കാരണം പൊലിസ് അനാസ്ഥയല്ലാതെ മറ്റെന്താണ്. ഇവർ സംസ്ഥാനത്തിന്റെ നിയമവാഴ്ചയിൽ ഒരു ശ്രദ്ധയും ചെലുത്തുന്നില്ല എന്നതാണ് വാസ്തവം.


കുറ്റകൃത്യത്തിൽ പൊലിസ് മാത്രമല്ല ഉത്തരവാദി. ഇവിടുത്തെ തൊഴിൽ വകുപ്പിനും വലിയൊരു ബാധ്യതയുണ്ട്. ഇന്ത്യയിലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയന്ത്രണ-സേവന നിയമം, 1979 പ്രകാരം, ഇതരസംസ്ഥാന തൊഴിലാളിയെ എടുക്കുന്ന സ്ഥാപനം രജിസ്റ്റേർഡ് ആയിരിക്കണം, കോൺട്രാക്ടർക്ക് ലൈസൻസ് ഉണ്ടായിരിക്കണം, ഈ പ്രവർത്തനങ്ങളെല്ലാം നിരീക്ഷിക്കുന്നതിനായി ഇൻസ്പെക്ടർമാരെ നിയോഗിക്കണം. ഇതൊന്നും യഥാസമയം കേരളത്തിൽ നടപ്പാവാത്തതിനാൽ ഇതിന്റെയെല്ലാം ഉത്തരവാദിത്വം സർക്കാരിനും ചുമതലപ്പെട്ട വകുപ്പിനും മാത്രമാണ്. ഈ നിയമത്തിനു പകരം പുതിയ നിയമം കൊണ്ടുവരുമെന്നും അന്തർസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി ആപ്പ് കൊണ്ടുവരും എന്നൊക്കെ തൊഴിൽ മന്ത്രി പറയുമ്പോൾ അത്ഭുതം തോന്നുന്നു.


ഇൗ സംഭവത്തിന്റെ അടുത്ത ഉത്തരവാദികൾ വിദ്യാഭ്യാസ വകുപ്പും സാമൂഹിക-സുരക്ഷാ വകുപ്പുമാണ്. കേരളത്തിൽ വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ നേരിടുന്ന അരക്ഷിതാവസ്ഥയിൽ സർക്കാരിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. തൊഴിലാളികൾ കുടുംബമായാണ് ഇങ്ങോട്ടു വരുന്നത്. അവരുടെ നാട്ടിലെ തൊഴിലില്ലായ്മ തൊട്ട് കാലാവസ്ഥാവ്യതിയാനം വരെ ഇതിന്റെ കാരണമാകാം. ഇവരുടെ തൊഴിൽ സമയമാകട്ടെ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ്. ഈ സാഹചര്യത്തിൽ ഇവരുടെ കുട്ടികൾ താമസസ്ഥലത്ത് ഒറ്റക്കാണുണ്ടാവുക. ഇത് അപകടസാധ്യത വർധിപ്പിക്കും. അപ്പോൾ വരുന്ന ന്യായം എന്നാൽ സ്‌കൂളിൽ വിട്ടാൽ പോരെ എന്നാണ്. അപ്പോഴും സ്‌കൂൾ എട്ടു മുതൽ രണ്ടുവരെ അല്ലേയുള്ളു. ബാക്കിസമയം കുട്ടിക്ക് അപകടസാധ്യതയിലാണ്. ഇനി സ്‌കൂളുകൾ ആകട്ടെ സ്‌കൂൾ തുറന്ന് ആറു ദിവസം മാത്രമേ ഈ കുട്ടികളെ ഇരുത്തൂ. അപ്പോഴേക്കും തലയെണ്ണി കിട്ടേണ്ട ആനൂകൂല്യങ്ങൾ സ്‌കൂളിന് കിട്ടും. പിന്നെ ഈ കുട്ടികളെ പറഞ്ഞുവിടും. അവർക്കു വൃത്തിയില്ല, ഭാഷ അറിയില്ല എന്നീ കാരണങ്ങളാണ് സ്കൂളിനുള്ളത്.അതിഥിത്തൊഴിലാളികളുടെ കുട്ടികൾക്കുവേണ്ടി ക്രെഷുകൾ ആരംഭിച്ചെങ്കിലും ഇവരുടെ താമസസ്ഥലങ്ങളിൽ നിന്ന് ദൂരസ്ഥലങ്ങളിലാണ് ഈ സ്ഥാപനങ്ങളുള്ളത് എന്നതിനാൽ ആ പദ്ധതിയും ഫലപ്രദമായില്ല.


1990കളിലാണ് കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചിയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ ഒഴുക്കുണ്ടാവുന്നത്. 2007 ആയപ്പോഴേക്കും തമിഴ്നാട്ടിലെ പതിമൂന്നു ജില്ലകളിൽ നിന്നായി നിരവധി അതിഥിത്തൊഴിലാളികളെത്തി. ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, തേനി, മധുര എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഇതിലധികവും. 2007ൽ തിരുവനന്തപുരത്തെ അതിഥിത്തൊഴിലാളികളിൽ അഞ്ചിൽ മൂന്നും തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു.
എന്നാൽ ദക്ഷിണേന്ത്യക്ക് പുറത്തുനിന്നുള്ള അതിഥിത്തൊഴിലാളികളുടെ പ്രവാഹം ആരംഭിക്കുന്നത് എറണാകുളത്തെ തടി വ്യവസായ മേഖലയിലേക്ക് ഒഡിഷയിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ വരവോടെയാണ്. പിന്നീട് ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്ന് തൊഴിലാളികൾ വരാൻ തുടങ്ങി. വിദൂരസ്ഥലങ്ങളിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗക്കാരും ന്യൂനപക്ഷ സമുദായങ്ങളും കേരളത്തിൽ തൊഴിലാളികളായി എത്തുന്നുണ്ട്. ഇതിൽ ഭർത്താക്കന്മാരില്ലാത്ത സ്ത്രീകളും കുട്ടികളും വാർധക്യത്തിലെത്തിയവരും ഇവരുടെയെല്ലാം കുടുംബവും ഉൾപ്പെടുന്നുണ്ട്. കേരളത്തിലേക്ക് എത്തുന്ന അതിഥിത്തൊഴിലാളികളുടെ ജില്ലകൾ പ്രധാനമായും 194 എണ്ണമാണ്. ഇതിൽ 33 എണ്ണവും ഏറ്റവും കൂടുതൽ പട്ടികജാതി-പട്ടികവർഗക്കാരുള്ള 100 ജില്ലകളിൽ പെടുന്നു. ഈ 194 ജില്ലകളിൽ 21 എണ്ണത്തിലും പട്ടികവർഗക്കാരുടെ ജനസംഖ്യ 50 മുതൽ 98 ശതമാനം വരെയാണ്.


എന്തുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള വൻ തൊഴിലാളി കുടിയേറ്റം കേരളത്തിൽ ഉണ്ടാവുന്നത്. സ്വദേശത്തെ കുറഞ്ഞ കൂലി, തൊഴിലവസരങ്ങളില്ലായ്മ, ജാതിവ്യവസ്ഥ എന്നിവയാണ് പ്രധാന കാരണങ്ങൾ. കേരളത്തിൽ ഇവർക്കു ലഭിക്കുന്ന കൂലി പലപ്പോഴും നാട്ടിലെ കൂലിയുടെ മൂന്നും നാലുമിരട്ടിയാണെന്നതാണ് ഏറ്റവും വലിയ ഘടകം. എന്നാൽ മലയാളി എട്ടു മണിക്കൂർ പണിയെടുക്കുമ്പോൾ ഇതരസംസ്ഥാന തൊഴിലാളി പത്തോ പന്ത്രണ്ടോ മണിക്കൂർ പണിയെടുക്കണം, എന്നാലും അവർക്ക് മലയാളിയേക്കാൾ കൂലി കുറവാണ്. കരാറോ കൃത്യമായ കൂലിയോ ഇല്ല. കൊടുക്കുന്ന കൂലി പോലും കൃത്യമായി കൊടുക്കാറുമില്ല. അവരെ ആരും യൂനിയനിൽ ചേർത്തിട്ടില്ല. മാന്യമായ തൊഴിൽ വ്യവസ്ഥയോ സുരക്ഷിതമായ തൊഴിൽ സാഹചര്യമോ ഇല്ല. വൃത്തിയുള്ള താമസസ്ഥലവും ഇവർക്കില്ല. ഇപ്പോഴും ദിവസ വേതനക്കാരായാണ് പരിഗണിക്കുന്നത്. അങ്ങനെ വരുമ്പോൾ അവകാശപ്പെട്ട മറ്റു ആനൂകൂല്യങ്ങൾ കൊടുക്കേണ്ട. ഇത്തരം സാഹചര്യങ്ങളിലെ തൊഴിലിനെ ആധുനിക കാലത്തെ അടിമത്വം എന്നാണ് ആഗോള സംഘടനകൾ പറയാറ്. ഇടതു പുരോഗമന പ്രബുദ്ധ കേരളം വളരുന്നത് 50 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ അടിമപ്പണി എടുപ്പിച്ചു കൊണ്ടാണെന്നതാണ് യാഥാർഥ്യം.


ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം എന്നാൽ ഇന്ത്യൻ പൗരന് ഇന്ത്യയിൽ എവിടെയും പണിയെടുക്കാനുള്ള അവകാശം കൂടിയാണെന്ന് 1983 ലെ സുപ്രിംകോടതി വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അത് നാം മറന്നുകൂടാ. ഗൾഫ് മലയാളികൾ കെട്ടിപ്പടുത്ത കേരളം എന്ന് പറയുന്നപോലെ ഇതരസംസ്ഥാന തൊഴിലാളികളാണ് ഇന്ന് കാണുന്ന കേരളത്തെ നിർമിക്കുന്നത്. അതിനാൽ, ഒട്ടേറെ പ്രതീക്ഷകളുമായി കേരളത്തിലേക്ക് വരുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്കും കുടുംബത്തിനും മാന്യമായ തൊഴിൽ സാഹചര്യവും സുരക്ഷിതത്വവും ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ അവരെ അതിഥിത്തൊഴിലാളി എന്ന് തേനൊലിപ്പിച്ച് വിളിച്ചിട്ട് കാര്യമില്ല. പകരം, അവരെ തൊഴിലാളിയായി കാണുക. അവരുടെയും കുടുംബങ്ങളുടെയും അവകാശങ്ങൾ, സംരക്ഷണം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുക. ചൂഷണം ചെയ്യുന്ന മുതലാളിമാരെയും ഇടനിലക്കാരെയും സർക്കാരിന്റെ വരുതിയിൽ കൊണ്ടുവരിക. അതാണ് വേണ്ടത്, അല്ലാതെ മാപ്പല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  23 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  23 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  23 days ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  23 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും: വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും

Kerala
  •  23 days ago
No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  23 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  23 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  23 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  24 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  24 days ago