വാട്‌സ് ആപ് ചാറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടോ? വിശദീകരണവുമായി കേന്ദ്രം
വാട്‌സ് ആപ് ചാറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടോ?
പ്രമുഖ മെസേജിങ് ആപ്പായ വാട്‌സ്ആപ്പിലെ ചാറ്റുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ സന്ദേശങ്ങളില്‍ മൂന്ന് നീല ടിക്കുകള്‍ കണ്ടാല്‍ കേന്ദ്രസര്‍ക്കാര്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നതായും രണ്ട് നീല ടിക്കുകളും ഒരു ചുവന്ന ടിക്കും ചേര്‍ന്ന് കണ്ടാല്‍ സന്ദേശം അയച്ച വ്യക്തിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കും എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയിലാണ് പ്രചാരണം നടക്കുന്നത്.
അതേസമയം ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വാട്‌സ്ആപ്പ് ചുവന്ന ടിക്ക് ഉപയോഗിക്കുന്നില്ലെന്ന കാര്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ഇക്കാര്യങ്ങള്‍ തള്ളിയത്. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നില്ലെന്നും പിഐബി വ്യക്തമാക്കി.
Claim: The Government of India has released a new #WhatsApp guideline to monitor chats and take action against people
— PIB Fact Check (@PIBFactCheck) July 30, 2023
#PIBFactCheck :
▪️ This message is #FAKE
▪️The Government has released no such guideline pic.twitter.com/QfinjvOEtu
ഇതിന് മുന്‍പും വാട്‌സ്ആപ്പിലെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ധാരാളം വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. വിശദീകരണവുമായി അധികൃതര്‍ പിന്നീട് രംഗത്തെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."