മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഇപ്പോള്‍ സൗജന്യം, ചെയ്യേണ്ടത് ഇത്രമാത്രം
മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഇപ്പോള്‍ സൗജന്യം
യൂട്യൂബ് പ്രീമിയം സൗജന്യമായി കിട്ടിയാലോ?.. മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ അവസരമൊരുക്കുകയാണ് യൂട്യൂബ്. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകള്‍ ആസ്വദിക്കാനും യൂട്യൂബ് മ്യൂസിക്കില്‍ ബാക്ക്ഗ്രൗണ്ട് പ്ലേ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ആസ്വദിക്കാനുമാണ് പ്രീമിയം സഹായിക്കുക.
പ്രതിമാസം 129 രൂപയാണ് യൂട്യൂബ് പ്രീമിയത്തിന്റെ നിരക്ക്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 139 രൂപയും മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 399 രൂപയും ഒരു വര്‍ഷത്തെ നിരക്കായി 1290 രൂപയുമാണ് പ്രീമിയത്തിന് നിലവില്‍ വേണ്ടി വരുന്ന ചിലവ്.
ചെയ്യേണ്ടത് ഇത്രമാത്രം
- ഫോണിലോ ഡെസ്‌ക്ടോപ്പിലോ യൂട്യൂബ് ഓപ്പണ്‍ ചെയ്യുക.
- പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത് ഗെറ്റ് യൂട്യൂബ് പ്രീമിയം തിരഞ്ഞെടുക്കുക.
- ഇതില്‍ നിന്ന് മൂന്ന് മാസത്തെ പ്ലാന്‍ തിരഞ്ഞെടുക്കണം.
- അതിനു ശേഷം മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും തിരഞ്ഞെടുക്കണം.
- പിന്നാലെ തന്നെ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ കൂടി നല്‍കിയാല്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കാം.
മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ചു കഴിഞ്ഞാല്‍ പണം ഈടാക്കി തുടങ്ങും. 129 രൂപ വീതമാണ് ഈടാക്കുന്നത്. ഇത് ഒഴിവാക്കാനായി മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ തീരുന്നതിന് മുമ്പ് സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിച്ചാല്‍ മതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."