ഓണ്‍ലൈനിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം; നിര്‍ദേശവുമായി കേരള പൊലിസ്
ഓണ്‍ലൈനിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം; നിര്‍ദേശവുമായി കേരള പൊലിസ്
ഓണ്‍ലൈന്‍ വഴി പണം തട്ടിയ വാര്‍ത്തകള്‍ ഇന്ന് നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. തട്ടിപ്പ് കോളുകളിലൂടെ ബാങ്ക് അക്കൗണ്ട് ആവശ്യപ്പെട്ടും, സ്‌കാം മെസേജുകള്‍ വഴിയും ലിങ്കുകള്‍ ഉപയോഗിച്ചുമൊക്കെ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എ.ഐ ഉപയോഗിച്ച് വ്യാപക പ്രൊഫൈലുകള്‍ നിര്‍മിച്ച് വീഡിയോ കോളിലൂടെ പണം തട്ടിയ വാര്‍ത്തയടക്കം ഈയടുത്ത് പുറത്ത് വന്നിരുന്നു.
ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലിസ്. ഓണ്‍ ലൈന്‍ തട്ടിപ്പിന് ഇരയായവര്‍ പരിഭ്രാന്തരാകേണ്ടെന്നും ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിക്കാനുമാണ് നിര്‍ദേശം. നിശ്ചിത സമയത്തിനുള്ളില്‍ വിവരം കിട്ടിയാല്‍ സ്പീഡ് ട്രാക്കിങ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പൊലിസ് പറയുന്നത്. തട്ടിപ്പ് വിവരങ്ങള്‍ അറിയിക്കാനായി നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ലേക്ക് ഉടന്‍ വിളിച്ചറിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റും കേരള പൊലിസ് പങ്കുവെച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം. ഓണ്‍ലൈന്‍ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാനും പരാതിയുടെ അന്വേഷണ പുരോഗതി നമുക്ക് അറിയാന്‍ സാധിക്കുകയും ചെയ്യും.
സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ( https://cybercrime.gov.in ). എല്ലാത്തതരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈന്‍ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."