അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള കുഞ്ഞിന് പീഡനം; പ്രതിയെ കസ്റ്റഡിയിലെടുത്തു
തിരൂരങ്ങാടി:അതിഥി തൊഴിലാളിയുടെ 4 വയസ്സായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പീഡിപ്പിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് പ്രതി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.ഉച്ചഭക്ഷണത്തിനു ശേഷം ഇവരുടെ ക്വാര്‍ട്ടേഴ്സിലെത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാന്‍ കൊണ്ടു പോകുന്നു എന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയതാണ്. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്.ഇതേത്തുടര്‍ന്ന് യുവതി തന്നെ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു തിരൂരങ്ങാടി സ്റ്റേഷന് കൈമാറി. കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തി. മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
Content Highlights:migrant worker four year daughter is raped
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."