നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് സുപ്രിംകോടതി എട്ടുമാസം കൂടി അനുവദിച്ചു
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് സുപ്രിംകോടതി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രിംകോടതി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എട്ട് മാസം കൂടി സമയം അനുവദിച്ചു. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണെമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് നടപടി. വിചാരണ കാലയളവില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുകയും കേസിന്റെ ഗതിമാറ്റുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ കൂടി ഉണ്ടായ സ്ഥിതിക്ക് ചൂണ്ടികാണിച്ചാണ് ജഡ്ജി ഹണി എം.വര്‍ഗീസ് അധിക സമയം ആവശ്യപ്പെട്ടത്.
അതേസമയം വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന് ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."