പേരുമാറ്റി പരിഷ്‌കാരിയാകാന്‍ ടാറ്റാ നെക്‌സോണ്‍; പുത്തന്‍ പേരുകള്‍ ഇവയൊക്കെ
ടാറ്റ നെക്‌സോണ്‍ ഇന്ത്യയിലെ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന എസ്.യു.വികളിലെ ആദ്യ സ്ഥാനക്കാരാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായ നെക്‌സോണിന്റെ പേരില്‍ കമ്പനി ചില പരിഷ്‌കാരങ്ങള്‍ വരുത്താന്‍ പോകുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നെക്‌സോണ്‍ എന്ന പേരല്ല മറിച്ച് ഈ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങുന്ന വേരിയന്റുകളുടെ പേരാണ് കമ്പനി മാറ്റാന്‍ ഉദ്ധേശിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നെക്‌സോണിന് കീഴില്‍ പുറത്തിറങ്ങുന്ന XE, XM, XM Plus, XZ പ്ലസ്, XZ എന്ന പേരുകള്‍ക്ക് പകരമായിട്ടാവും പുതിയ വേരിയന്റുകള്‍ക്ക് നെക്‌സോണ്‍ പേര് നല്‍കാന്‍ പോകുന്നത്. ഇത്തരം നമ്പറുകള്‍ വേരിയന്റുകള്‍ക്ക് നല്‍കിയത് മൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്ന എന്ന പരാതിയെ തുടര്‍ന്നാണ് പ്രസ്തുത വേരിയന്റുകള്‍ക്ക് പുനര്‍നാമകരണം നടത്താന്‍ കമ്പനി ഉദ്ധേശിക്കുന്നത്. കോഡ് നാമങ്ങള്‍ ഒഴിവാക്കി വിവിധ വേരിയന്റുകള്‍ക്ക് പേരുകള്‍ നല്‍കുന്ന രീതിയാകും നെക്‌സോണ്‍ കൈകൊളളുക.
മുഖംമിനുക്കി എത്തുന്ന ടാറ്റ നെക്‌സോണില്‍ ഒരുപിടി നൂതന ഫീച്ചറുകള്‍ ഉണ്ടാകും. 360 ഡിഗ്രി ക്യാമറ വിത്ത് എച്ച്ഡി ഡിസ്‌പ്ലേ, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, സണ്‍റൂഫ് എന്നിവ ടാറ്റ നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റിന് ലഭിക്കും. സെഗ്‌മെന്റില്‍ നിലവില്‍ മഹീന്ദ്ര XUV300ക്ക് മാത്രമാണ് ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍ ഉള്ളത്. അത് കൂടാതെ മഹീന്ദ്ര മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പനോരമിക് സണ്‍റൂഫ് ഉള്‍ക്കൊള്ളിച്ചാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights:tata nexon maybe change name's their variants
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."