പ്ലസ് ടു ജയിച്ചവര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കും: മന്ത്രി
പ്ലസ് ടു ജയിച്ചവര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കും: മന്ത്രി
മലപ്പുറം: സംസ്ഥാനത്ത് പ്ലസ് ടു ജയിച്ചവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സെടുക്കുന്നതിന് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി ആന്റണി രാജു. പദ്ധതിയുടെ നടത്തിപ്പിനായി പുസ്തകങ്ങള്‍ തയ്യാറാക്കി കഴിഞ്ഞതായും പാഠ്യ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തുകയാണെങ്കില്‍ ചരിത്രമായി മാറുമെന്നും ഗതാഗതി മന്ത്രി പറഞ്ഞു.
'പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സിലബസില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവാന്‍മാരാകും. ഇത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ലേണിങ് ടെസ്റ്റിന് വേണ്ടി വരുന്ന ചെലവുകളും കുറയും. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്- മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."