HOME
DETAILS

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിലക്കയറ്റവും പെൻഷനും മിത്തുമെല്ലാം ചർച്ചയാകും

  
backup
August 06 2023 | 03:08 AM

kerala-legislative-assembly-9th-session-begins-tomorrow

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിലക്കയറ്റവും പെൻഷനും മിത്തുമെല്ലാം ചർച്ചയാകും

തിരുവനന്തപുരം: കേരള നിയമസഭയുടെ ഒ​മ്പ​താം സ​​മ്മേ​ള​ന​ത്തി​ന്​ നാളെ (തി​ങ്ക​ളാ​ഴ്ച) തു​ട​ക്ക​മാ​കും. വിലക്കയറ്റം, മിത്ത് വിവാദം, താനൂർ കസ്റ്റഡി മരണം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. പ്രധാനമായും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളാ​ണ് സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ ആദരമർപ്പിച്ചാകും സഭ സമ്മേളനത്തിന് തുടക്കമാവുക. നാളെ സഭ ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിച്ച് പിരിയും.

53 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എ ആയി സഭയിൽ സാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയില്ലാതെയാണ് 15-ാം കേരള നിയമസഭയുടെ 9ാം സമ്മേളനം നാളെ ആരംഭിക്കുന്നത്. ആഗസ്റ്റ് 24 വരെ 12 ദിവസങ്ങളാണ് സഭ സമ്മേളിക്കുന്നത്. പതിനാലോളം ബില്ലുകള്‍ സമ്മേളന കാലയളവില്‍ സഭ പരിഗണിക്കും.

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്ര-​മി​ത്ത്​ വി​വാ​ദം സംസ്ഥാനത്ത് കത്തി നിൽക്കുമ്പോഴും വിവാദത്തിൽ ഊന്നൽ നൽകേണ്ടതില്ലെന്ന പൊതുനിലപാട് ആണ് പ്രതിപക്ഷമായ യുഡിഎഫിന് ഉള്ളത്. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന നി​ല​പാ​ട്​ ആ​വ​ർ​ത്തി​ക്കു​​മ്പോ​ൾ​ത​ന്നെ, അ​നാ​വ​ശ്യ ച​ർ​ച്ച​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ നി​ല​പാ​ട്. എന്നാൽ വിഷയത്തിൽ ഉറച്ച് നിൽക്കാനും സ്പീ​ക്ക​ർ തി​രു​ത്തു​ക​യോ മാ​പ്പു​പ​റ​യു​ക​യോ വേ​ണ്ടെ​ന്ന നിലപാട് ആവർത്തിക്കാനുമാണ് ഭരണപക്ഷ തീരുമാനം.

അതേസമയം, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിക്കും. വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഒന്നും ചെയ്യാതിരുന്നതിനെ ചോദ്യം ചെയ്യും. സപ്ലൈകോയിൽ അവശ്യ വസ്തുക്കളുടെ ക്ഷാമവും ചർച്ചയാകും. പെൻഷൻ വിതരണം മുടങ്ങിയതും പ്രതിപക്ഷം ഉയർത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago