കുവൈത്ത് - ഫർവാനിയയിലെ മോഷണങ്ങൾ: ഏഴ് പ്രവാസികൾ അറസ്റ്റിൽ
KUWAIT - Farwaniya theft charges: seven expatriates arrested
കുവൈത്ത് - ഫർവാനിയയിലെ മോഷണങ്ങൾ കുറ്റങ്ങൾ: ഏഴ് പ്രവാസികൾ അറസ്റ്റിൽകുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, നടത്തിയ പരിശോധനയിൽ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. പത്ത് മോഷണ കുറ്റകൃത്യങ്ങൾ ചെയ്തതായി സമ്മതിക്കുകയായിയിരുന്നു.മോഷണങ്ങളിൽ ഭൂരിഭാഗവും വിലപിടിപ്പുള്ള ഫോണുകളാണെന്നും ഫർവാനിയ മേഖലയിലെ ഷോപ്പുകളിൽ വിൽക്കുകയും പരസ്പരം പങ്കിടുകയും ചെയ്തതായി പ്രതികൾ സമ്മതിച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
പ്രദേശത്തെ പ്രവാസികളിൽ നിന്ന് ഫോണും പണവും തട്ടിയെടുത്ത നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. പണവും ഫോണും ആവശ്യപ്പെട്ട് ആയുധങ്ങൾ ഉപയോഗിച്ച് രാത്രിയിൽ ഒരു സംഘം ആളുകൾ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ഇരകൾ മൊഴി നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."