ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സ്പീഡ് കിട്ടുന്ന സിം ഇതാണ്? കണക്കുകള്‍ ഇങ്ങനെ
പുതിയ സിം കാര്‍ഡ് എടുക്കുന്നവരെ സംബന്ധിച്ച് കുഴപ്പിക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഏത് സിം കാര്‍ഡാണ് താരതമ്യേന ചെറിയ നിരക്കില്‍ മികച്ച സര്‍വ്വീസ് നല്‍കുന്നത്? ഏത് സിം കാര്‍ഡ് ഉപയോഗിച്ചാലാണ് വേഗതയേറിയ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുക? എന്നിവയൊക്കെ അതില്‍ ചിലതാണ്. സാങ്കേതിക വിദ്യ അതിന്റെ പാരമത്യത്തില്‍ എത്തിനില്‍ക്കുന്ന ഇക്കാലത്ത് വളരെ വേഗതയുളള ആശയവിനിമയം എന്നത് ഒഴിവാക്കാന്‍ കഴിയാത്ത ഘടകമാണ്. അതിനാല്‍ തന്നെ മിക്കവാറും ആളുകളും അല്‍പം ചിലവ് കൂടിയാലും ഏറ്റവും മികച്ച വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും, തടസങ്ങളില്ലാതെ മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും സാധിക്കുന്ന നെറ്റ്‌വര്‍ക്കുകള്‍ജനങ്ങള്‍ തെരെഞ്ഞെടുക്കാറുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വേഗതയിലുളള ഇന്റര്‍നെറ്റ് പ്രധാനം ചെയ്യുന്ന നെറ്റ്‌വര്‍ക്ക് ഏതാണെന്ന് മിക്കവാറും പേര്‍ക്ക് സംശയമുണ്ടാകാം. എല്ലാ നെറ്റ്‌വര്‍ക്കുകളും തങ്ങളുടെ മികച്ച വേഗത ചൂണ്ടിക്കാട്ടിയുളള പരസ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്നുണ്ട്. ഇതും നെറ്റ്‌വര്‍ക്ക് തെരെഞ്ഞെടുക്കുന്നതില്‍ ഉപഭോക്താവിന് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. നിലവില്‍ 5g നെറ്റ്‌വര്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ റോള്‍ഔട്ട് ചെയ്തിരിക്കുന്ന രണ്ട് കമ്പനികളാണ് എയര്‍ടെല്ലും, ജിയോയും. ഇവയില്‍ ഇന്റര്‍നെറ്റ് വേഗതയെക്കുറിച്ചും നെറ്റ്‌വര്‍ക്കുകളെക്കുറിച്ചും വിവരങ്ങള്‍ പുറത്ത് വിടുന്ന ഓക്‌ല പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോയാണ് ഏറ്റവും വേഗതയേറിയ 5g നെറ്റ് വര്‍ക്ക് നല്‍കുന്നത്.
600 എംബിപിഎസ് വേഗതയാണ് ജിയോയുടെ ശരാശരി വേഗത. എയര്‍ടെല്ലിന്റേത് 516 എംബിപിഎസാണ്. എന്നാല്‍ നെറ്റ്‌വര്‍ക്ക് കവറേജിന്റെ കാര്യത്തില്‍ എയര്‍ടെല്ലാണ് മുന്‍പില്‍. ജിയോയെ അപേക്ഷിച്ച് കൂടുതല്‍ ഇടങ്ങളില്‍ എയര്‍ടെല്ലിന്റെ 5g സേവനങ്ങള്‍ ലഭ്യമാണ്.
Content Highlights:Which network Provide fastest internet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."