മണിപ്പൂരില്‍ മെയ്തികളും പൊലിസും മസ്ജിദ് ബങ്കറാക്കി; മസ്ജിദ് പിടിച്ചെടുത്തത് ബലപ്രയോഗത്തിലൂടെ
ഇംഫാല്‍: മുസ്‌ലിംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്വാക്ടയില്‍ മസ്ജിദ് ബങ്കറാക്കി മെയ്തികളും മണിപ്പൂര്‍ പൊലിസും. ബലപ്രയോഗത്തിലൂടെയാണ് മെയ്തികളും പൊലിസും തങ്ങളുടെ പക്കല്‍ നിന്നും മസ്ജിദ് പിടിച്ചെടുത്ത് ബങ്കറാക്കിയതെന്ന് പ്രദേശത്തെ മുസ്‌ലിങ്ങള്‍ ആരോപിച്ചു. മെയ്തികളായ പങ്കല്‍ മുസ്‌ലിങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലെ പള്ളികളാണ് മെയ്തികളും പൊലിസും പിടിച്ചെടുത്ത് ബങ്കറാക്കി ഉപയോഗിക്കുന്നത്.
തൊട്ടടുത്ത് അസം റൈഫിള്‍സിന്റെ ബങ്കര്‍ ഉള്‍പ്പെടെയുളളപ്പോഴാണ് ഇത്തരത്തില്‍ മസ്ജിദ് പിടിച്ചെടുക്കുന്ന നടപടിയിലേക്ക് മെയ്തികളും പൊലിസും കടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രാര്‍ത്ഥിക്കാനുളള പള്ളിയില്‍ നിന്നും ഇപ്പോള്‍ വെടിവെപ്പ് നടക്കുകയാണെന്നും, സംഘര്‍ഷം വ്യാപിച്ച ഗ്രാമത്തില്‍ നിന്നും നാട്ടുകാരെ ഒഴിപ്പിക്കുന്നതിന് പോലും സൈന്യം തയ്യാറാകുന്നില്ലെന്നും പ്രമുഖ മാധ്യമമായ 'മക്തൂബി'നോട് പ്രദേശവാസിയായ നൂര്‍ജഹാന്‍ അറിയിച്ചു.
Content Highlights:police convert masjid in to bunker
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."