HOME
DETAILS

ഡിജിറ്റല്‍ ബില്‍: വിവര ചോര്‍ച്ചയ്ക്ക് വഴിയൊരുക്കലോ

  
backup
August 08 2023 | 18:08 PM

editorial-aug-09-2023

ആറുവർഷക്കാലത്തെ ആലോചനകള്‍ക്കൊടുവിലാണ് ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍(ഡി.പി.ഡി.പി) കഴിഞ്ഞ ദിവസം ലോക്സഭയിലെത്തിയത്. രാജ്യത്തെ പൗരന്റെ വ്യക്തിവിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന അവകാശവാദത്തോടെയാണ് ഭരണപക്ഷം ലോക്സഭയില്‍ ബിൽ അവതരിപ്പിച്ച് പാസാക്കിയെടുത്തതെങ്കിലും, സഭയിലും പുറത്തും പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവും കാലങ്ങളായി ഉന്നയിക്കുന്ന പല സംശയങ്ങള്‍ക്കും മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.


2017ല്‍ സുപ്രധാന വിധിന്യായത്തിലൂടെ വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയതാണ്. ആ വിധിന്യായത്തെ പിന്തുടര്‍ന്നുകൊണ്ടാണ് തങ്ങളുടെ നിയമമെന്ന ആമുഖത്തോടെ നിയമമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ പൗരന്റെ അവകാശത്തെയും സ്വകാര്യതയെയും നിയമത്തിന്റെ മറവിലൂടെ മറികടക്കാനുള്ള നീക്കമാണ് പുതിയ നിയമമെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്. ബില്ലിലെ 36ാം വകുപ്പ് ഏറ്റവും കടുത്ത മൗലികാവകാശ ലംഘനമായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പൗരന്റെ വ്യക്തിവിവരങ്ങള്‍ ഏത് സ്വകാര്യ-പൊതു സ്ഥാപനമായാലും സര്‍ക്കാരിന് ശേഖരിക്കാന്‍ അധികാരം നല്‍കുന്ന ഈ വകുപ്പ് വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ ആശങ്കപ്പെട്ടത്.

പൗരന്റെ വ്യക്തിവിവരം ആരോടു വേണമെങ്കിലും ചോദിച്ചുവാങ്ങാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നതോടെ നാലാം തൂണായ മാധ്യമങ്ങളുടെ അധികാരപരിധിയിലേക്കുകൂടി എളുപ്പം കടന്നുചെല്ലാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്ന വിധത്തിലാണ് പുതിയ നിയമം. വാര്‍ത്താ സ്രോതസുകളെക്കുറിച്ച് അറിയാനും അത് ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് പരസ്യപ്പെടുത്താനും പുതിയ ബില്ലിലൂടെ സര്‍ക്കാരിന് സാധിക്കും. ഇതുവഴി മാധ്യമങ്ങളുടെ നൈതികതപോലും അസ്ഥിരപ്പെടുത്തുന്ന വിധത്തിലേക്കുള്ള ഇടപെടല്‍ നടത്താനുള്ള വഴിയൊരുക്കലാണ് സൃഷ്ടിക്കപ്പെടുക.


ഒരു വ്യക്തി സമ്മതം നല്‍കിയിട്ടുള്ള നിയമാനുസൃത ആവശ്യത്തിനുവേണ്ടി മാത്രമേ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാവൂ എന്ന് നിയമത്തില്‍ പറയുമ്പോഴും ചില മേഖലകളെ ഒഴിവാക്കിനിര്‍ത്തിയത് കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. ഡാറ്റയുടെ കൃത്യത നിലനിര്‍ത്താനും ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനും അതിന്റെ ഉദ്ദേശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ ഡാറ്റ ഇല്ലാതാക്കാനും വിവരങ്ങള്‍ ശേഖരിച്ച ഏജന്‍സികള്‍ ബാധ്യസ്ഥരായിരിക്കും. ഇതോടൊപ്പം വിവരങ്ങള്‍ നേടാനും തിരുത്താനും മായ്ക്കാനുമുള്ള അവകാശവും പരാതി പരിഹാരവും ഉള്‍പ്പെടെയുള്ള അവകാശവും ബില്‍ പ്രദാനം ചെയ്യുന്നു.

അതേസമയം, രാജ്യസുരക്ഷ, പൊതുക്രമം, കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയ കാരണങ്ങളാല്‍ ബില്ലിലെ വ്യവസ്ഥകളുടെ പ്രയോഗത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. സര്‍ക്കാര്‍ സംവിധാനം, ഏജന്‍സികള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന ഔദ്യോഗിക വിവരച്ചോര്‍ച്ചകളെ സംബന്ധിച്ച് കൃത്യമായ യാതൊരു നടപടി വിശദീകരണവും ബില്ലിലില്ല. മാത്രവുമല്ല, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നാണ് വിവരം ചോരുന്നതെങ്കില്‍ ബില്ലിലെ നടപടിക്രമങ്ങള്‍ ബാധകവുമല്ല. പൗരന്റെ വ്യക്തിവിവരങ്ങള്‍ക്ക് അത്രമേല്‍ 'പ്രാധാന്യം' മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്ന ആക്ഷേപം ശക്തിപ്പെടുന്നത് ഇത്തരം വ്യവസ്ഥകളുടെ പേരിലാണ്.


പലതലത്തിലുള്ള ഇളവുകളും ഭരണകൂടത്തിന് അനുകൂലമായി വിവക്ഷിക്കുമ്പോഴും പൗരന്റെ അവകാശത്തെ പതിവുപോലെ പരിമിതപ്പെടുത്തുകയാണ് ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍. രാജ്യത്തെ പൗരാധികാരത്തിന്റെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് വിവരാവകാശ നിയമം കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഡി.പി.ഡി.പി നിയമമാകുന്നതോടെ വിവരാവകാശ നിയമം കേവലം പല്ലുകൊഴിഞ്ഞ സിംഹമായി മാറും. രാജ്യസുരക്ഷയെ ബാധിക്കാത്തതും അതീവ സുരക്ഷാ പ്രാധാന്യമുള്ളതുമൊഴിച്ച് പൗരന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഒരളവോളം കൈമാറുന്നതിന് അധികാരം നല്‍കുന്ന നിയമമാണ് വിവരാവകാശ നിയമം. എന്നാല്‍ ഡി.പി.ഡി.പി പ്രാബല്യത്തില്‍ വരുന്നതോടെ വിവരാവകാശ നിയമപ്രകാരം ചോദിക്കാവുന്ന വിവരങ്ങള്‍ പരിമിതപ്പെടും. പൊതുതാല്‍പര്യത്തിലധിഷ്ഠിതമായ ആവശ്യവുമായാണ് ഒരാള്‍ വിവരാവകാശം ഉന്നയിക്കുന്നതെങ്കിലും നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ ഫലത്തില്‍ വിവരാവകാശ നിയമത്തെ ദുര്‍ബലമാക്കും.

വ്യക്തിപരമാണെന്ന് ചൂണ്ടിക്കാട്ടി, അതല്ലെങ്കില്‍ ചോദിക്കപ്പെടുന്ന വിവരം ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണെന്ന് സര്‍ക്കാര്‍ നിര്‍ണയിച്ചാല്‍ അത്തരം ചോദ്യങ്ങള്‍ക്കൊന്നും മേലില്‍ മറുപടി ലഭിക്കില്ല. അഴിമതി, വിവിധ പദ്ധതികളുടെ നടത്തിപ്പ്, വ്യക്തിഗത നേട്ടങ്ങള്‍ എന്നിവ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെങ്കില്‍തന്നെ കേന്ദ്രസര്‍ക്കാരിന് മനസുണ്ടാകണമെന്ന് ചുരുക്കം.


ഡാറ്റ(വിവരങ്ങള്‍)യാണ് ഈ കാലത്തെ ഏറ്റവും വിലപിടിപ്പുള്ള മൂലധനമെന്നും ആയുധമെന്നും പറയാറുണ്ട്. ഇത്തരത്തില്‍ വിലമതിക്കാനാകാത്ത ഡാറ്റ, അതീവ സുരക്ഷിതത്വത്തോടെ മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളു. എന്നാല്‍ നമ്മുടെ ഡാറ്റ ആര്‍ക്കു വേണമെങ്കിലും പൊതുപ്ലാറ്റ്‌ഫോമുകൾക്ക് ലഭ്യമാകുന്ന സാഹചര്യം നിരവധി തവണയുണ്ടായിട്ടുണ്ട്. കൊവിന്‍ പോര്‍ട്ടലിലെ വിവര ചോര്‍ച്ചയുള്‍പ്പെടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളില്‍ നിന്നുപോലും ഡാറ്റ ചോരുന്നത് ഗുരുതരമായ ഭവിഷ്യത്തിനിടയാക്കും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നേരത്തെ നടപ്പാക്കിയ ഡാറ്റാ സംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ച് പിഴവുകളില്ലാത്ത നിയമനിര്‍മാണമാണ് ഈ രംഗത്ത് വേണ്ടതെന്ന് വിദഗ്ധരടക്കം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നതാണ്. എന്നാല്‍ സങ്കുചിതമായ ചില താല്‍പര്യങ്ങളുടെ സംരക്ഷണത്തിനപ്പുറം രാജ്യത്തെ പൗരന്റെ പരമമായ അവകാശാധികാരങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന നിയമമല്ല, ലോക്സഭയില്‍ പാസാക്കിയ ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ നിയമം.

കാലത്തിനൊത്ത മാറ്റങ്ങളും സാങ്കേതിക പിഴവുകൾ കണ്ടുകൊണ്ടുള്ള കരുതലും പൗരന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. രാജ്യസഭയിലെ വിശദ ചര്‍ച്ചകളിലെങ്കിലും അത്തരം മാറ്റപ്പെടലുകള്‍ക്ക് ബിൽ വിധേയമാകട്ടെ.

Content Highlights:Editorial aug 09 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago