ഇരിതാഖ് മൂന്ന് വർഷ റിസർച്ച് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇരിതാഖ് മൂന്ന് വർഷ റിസർച്ച് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
മുണ്ടക്കുളം: ജാമിഅ ജലാലിയ്യ കാമ്പസിൽ തുടക്കം കുറിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഇൻറർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തഫ്സീറുൽ ഖുർആനിന്റെ (ഇരിതാഖ്) മൂന്ന് വർഷ റസിഡൻഷ്യൽ റിസർച്ച് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
തഫ്സീർ പഠനത്തിൽ അക്കാദമിക ഗവേഷണ പരിചയവും മത വിഷയങ്ങളിൽ ബിരുദവും, യുജിസി അംഗീകൃത ബിരുദാനന്തര ബിരുദവും, അറബി ഇംഗ്ലീഷ് ഭാഷാ സാഹിത്യ നൈപുണ്യവും ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറം ലഭിക്കാൻ [email protected] എന്ന ഈ മെയിൽ വഴിയോ 9847 232 786 എന്ന ഫോണ്‍ നമ്പര്‍ വഴിയോ ബന്ധപ്പെടുക. അവസാന തീയ്യതി ഓഗസ്റ്റ് 16.
സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചെയർമാനും,
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചീഫ് പാട്രണും, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഡയറക്ടർ ഇൻ ചീഫും സയ്യിദ് മൂസ അൽ ഖാസിം മലേഷ്യ സെക്രട്ടറി ജനറലും പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ റെക്‌റ്ററും അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം കോർഡിനേറ്ററുമായ ഉന്നത സമിതിയാണ് ഇരിതാഖിൻ്റെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."