പാര്‍ലമെന്റിലെ പ്രസംഗം; അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ്
പാര്‍ലമെന്റിലെ പ്രസംഗം; അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനിടെ മഹാരാഷ്ട്രയിലെ കര്‍ഷകയായ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് നോട്ടീസ്. തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി മാണിക്യം ടാഗോറാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.
രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും വൈദ്യുതിയും റേഷനും നല്‍കിയത് മോദിയാണെന്നായിരുന്നു അമിത് ഷാ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ വാദം കള്ളമാണെന്നും മോദി സര്‍ക്കാരല്ല തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിയാണ് തന്നെ സാമ്പത്തികമായി സഹായിച്ചതെന്നും കലാവതി തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."