വമ്പന്‍ ഓഫറുമായി എമിറേറ്റ്‌സ്; ലോകത്താകമാനം റിക്രൂട്ട്‌മെന്റ്; കൊച്ചിയിലും ഡല്‍ഹിയിലും ഒഴിവുകള്‍
വമ്പന്‍ ഓഫറുമായി എമിറേറ്റ്‌സ്; ലോകത്താകമാനം റിക്രൂട്ട്‌മെന്റ്; കൊച്ചിയിലും ഡല്‍ഹിയിലും ഒഴിവുകള്‍
ലോകത്തിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ദുബൈയുടെ എമിറേറ്റ്‌സില്‍ വീണ്ടും തൊഴില്‍ അവസരം. ലോകത്താകമാനമുള്ള നൂറോളം നഗരങ്ങളില്‍ വെച്ച് നടത്തുന്ന റിക്രൂട്ട്‌മെന്റിന് ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാനാവും. ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. തൊഴില്‍ മേളകളുടെ ഫലമായി ഇതിനോടകം എയര്‍ലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ എണ്ണം ഇരുപതിനായിരം കടന്നതായാണ് റിപ്പോര്‍ട്ട്. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ റിക്രൂട്ടിങ് മേളകള്‍ സംഘടിപ്പിക്കുമെന്നാണ് കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്. ക്യാബിന്‍ ക്രൂവായി ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തിക്ക് മാസം തോറും നികുതി രഹിത ശമ്പളമാണ് ലഭിക്കുക. കൂടാതെ കമ്പനിയുടെ ലാഭ വിഹിതത്തില്‍ നിന്ന് നിശ്ചിത ശതമാനം അധിക തുകയായും ലഭിക്കും. മാത്രമല്ല, ഹോട്ടല്‍ താമസം, യാത്രാ നിരക്കില്‍ ഇളവുകള്‍, വാര്‍ഷിക അവധി, വാര്‍ഷിക ലീവ് ടിക്കറ്റുകള്‍, ലൈഫ് ഇന്‍ഷുറന്‍സ്, ഡെന്റല്‍ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇതിന് പുറമെ ജീവനക്കാരുടെ കുടുംബാഗങ്ങള്‍ക്ക് കുറഞ്ഞി നിരക്കില്‍ എമിറേറ്റ്‌സ് ടിക്കറ്റുകള്‍ സ്വന്തമാക്കാനും സാധിക്കും.
അടിസ്ഥാന ശമ്പളമായി പ്രതിമാസം 4650 ദിര്‍ഹമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുക. ഫ്‌ളൈയിങ് പേ ഇനത്തില്‍ മണിക്കൂറിന് 63.75 ദിര്‍ഹവും ലഭിക്കും. ആകെ ശരാശരി ഒരു മാസം 10,388 ദിര്‍ഹമാണ് ശരാശരി ശമ്പളമായി കണക്കാക്കിയിരിക്കുന്നത്.
എമിറേറ്റ്‌സ് ക്യാബിന്‍ ക്രൂ ജോലിക്കുള്ള യോഗ്യത
- ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം. (എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം).
- 160 സെന്റീമീറ്റര്‍ ഉയരമുണ്ടായിരിക്കണം.
- ഒരു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി/ കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ പ്രവൃത്തി പരിചയം.
- യൂണിഫോം ധരിക്കുമ്പോള്‍ കാണാവുന്ന തരത്തില്‍ ശരീരത്തില്‍ ടാറ്റൂ ഉണ്ടാകാന്‍ പാടില്ല.
- യു.എ.ഇയുടെ തൊഴില്‍ വിസ മാനദണ്ഡങ്ങള്‍ പാലിക്കണം.
ഇന്ത്യയിലും കമ്പനിക്ക് കീഴില്‍ നിരവധി ഒഴിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ മാനേജര്‍ തസ്തികകളിലേക്കും കൊച്ചിയിലും തിരുവനന്തപുരത്തും സീനിയര്‍ കസ്റ്റമര്‍ സെയില്‍ ആന്‍ഡ് സര്‍വീസ് ഏജന്റ് തസ്തികയിലേക്കും ഡല്‍ഹിയില്‍ എയര്‍ പോര്‍ട്ട് സര്‍വീസ് മാനേജര്‍ തസ്തികയിലേക്കുമാണ് ഒഴിവുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."