മോദിക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് സസ്പെന്ഷന്
മോദിക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായ അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭ സസ്പെന്‍ഡ് ചെയ്തു. ബി.ജെ.പി നേതാവും പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ പ്രഹ്ലാദ് ജോഷിയുടെ പരാതിയിലാണ് ലോക്സഭയുടെ നടപടി.
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് അധീര്‍ രഞ്ജന്‍ ചൗധരി ഉയര്‍ത്തിയത്. രാജാവ് അന്ധനാണെന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന സമയത്ത് ഹസ്തിന പുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടെന്നും പരാമര്‍ശിച്ചു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് അമിത് ഷായും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെയാണ് സസ്പെന്ഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."