യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; റെയില്‍വേ ഭൂമി കയ്യേറിയെന്നാരോപിച്ച് 135 വീടുകള്‍ തകര്‍ത്തു
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; റെയില്‍വേ ഭൂമി കയ്യേറിയെന്നാരോപിച്ച് 135 വീടുകള്‍ തകര്‍ത്തു
മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ റെയില്‍വേ ഭൂമി കൈയ്യേറിയെന്നാരോപിച്ച് 135 വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നയി ബസ്തി പ്രദേശത്തെ വീടുകളാണ് അനധികൃത കയ്യേറ്റം ആരോപിച്ച് സര്‍ക്കാര്‍ പൊളിച്ച് നീക്കിയത്. പൊലീസിന്റെയും ലോക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു നടപടി.
നേരത്തെ റെയില്‍വേ ഭൂമിയില്‍ വീട് കെട്ടി താമസിക്കുന്നത് അനധികൃതമാണെന്നും ഒഴിയണമെന്നും ചൂണ്ടിക്കാട്ടി താമസക്കാര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ നീതി തേടി കുടുംബങ്ങള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന് പിന്നാലെ വിഷയത്തില്‍ റെയില്‍വേയുടെ നിലപാട് തേടി കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു റെയില്‍വേയുടെ വാദം. തുടര്‍ന്ന് കേസ് കോടതി ഈ മാസം 21ന് പരിഗണിക്കാന്‍ മാറ്റിവെച്ചു. ഇതിനിടയിലാണ് മുന്നറിയിപ്പില്ലാതെ വീടുകള്‍ പൊളിച്ച് നീക്കിയത്.
അതേസമയം കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പൊളിച്ച് നീക്കല്‍ നടപടികള്‍ ആരംഭിച്ചതെന്നാണ് റെയില്‍വേയുടെ മറുപടി. പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നെന്നും ഒഴിഞ്ഞി പോകാന്‍ കൂട്ടാക്കാത്തതുകൊണ്ടാണ് പൊളിച്ച് നീക്കിയതെന്നുമാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."