HOME
DETAILS
MAL
പുരാരേഖ വകുപ്പില്‍ ഡയരക്ടര്‍: ഡെപ്യൂട്ടേഷന് ഒഴിവ്
backup
August 11 2023 | 01:08 AM
പുരാരേഖ വകുപ്പില്‍ ഡയരക്ടര്‍: ഡെപ്യൂട്ടേഷന് ഒഴിവ്
സംസ്ഥാന പുരാരേഖാവകുപ്പിന്റെ ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ്/സെക്കന്‍ഡ് ക്ലാസോടെ ഹിസ്റ്ററിയില്‍ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം.
നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍നിന്നോ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ ഉള്ള ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ക്കൈവല്‍ സ്റ്റഡീസ്, ഹിസ്റ്ററി/ആര്‍ക്കൈവ്സ് മേഖലയില്‍ പ്രമുഖ സ്ഥാപനത്തില്‍ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന്റെ പുരാതന ലിപികളെക്കുറിച്ചുള്ള അറിവ്, ചരിത്രത്തില്‍ പി.എച്ച്.ഡി എന്നിവ അഭിലഷണീയം. സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്, മെയിന്‍ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ 26നകം അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."