ഇത്രയും മൈലേജോ? ആകാംക്ഷയോടെ കാത്തിരുന്ന പഞ്ച് സി.എന്‍.ജിയുടെ മൈലേജ് ഇതാണ്
ടാറ്റയുടെ സി.എന്‍.ജി ശ്രേണിയിലെ തലയെടുപ്പുളള വാഹന മോഡലാണ് പഞ്ച് സി.എന്‍.ജി. പ്യുവര്‍, അക്പ്ലിഷ്ഡ്, അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം മാര്‍ക്കറ്റിലേക്കെത്തുന്നത്. വാഹനം വിപണിയിലിറങ്ങുന്നതോടെ സി.എന്‍.ജി ശ്രേണിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മാരുതി സുസുക്കിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന വാഹനത്തിന്റെ വിലയും മറ്റ് പ്രധാന വിവരങ്ങളും നേരത്തെ പുറത്ത് വിടപ്പെട്ടതിന് പിന്നാലെ ഇപ്പോള്‍ വാഹനത്തിന്റെ ഇന്ധനക്ഷമതയും കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്.
ഞെട്ടിക്കുന്ന മൈലേജ് തന്നെയാണ് വാഹനത്തിന് ലഭിക്കുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 27 കിലോമീറ്റര്‍ വരെയാണ് പഞ്ചിന്റെ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ടാറ്റയുടെ ട്വിന്‍ സിലിണ്ടര്‍ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് പഞ്ചിന് ഇത്രത്തോളം മൈലേജ് ലഭിക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വ്യന്ദങ്ങള്‍ അറിയിച്ചിരിക്കുന്നത്.
പഞ്ച് സിഎന്‍ജി എസ്‌യുവി 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ എഞ്ചിനിലാണ് വരുന്നത്. പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാവധി 84.82 bhp കരുത്തില്‍ 113 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളും പഞ്ചിനുണ്ട്. ഇതുകൂടാതെ 16 ഇഞ്ച് അലോയ് വീല്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ് പോലുള്ള സവിശേഷതകളും വാഹനത്തിലുണ്ട്.
7.10 ലക്ഷം മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വരുന്ന എക്‌സ് ഷോറൂം വില.
Content Highlights:tata punch cng mileage is revealed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."