ഹരിയാന സംഘര്‍ഷം; മുസ്‌ലിങ്ങളെ ബഹിഷ്‌ക്കരിക്കാനുളള ആഹ്വാനത്തിനെതിരെ സുപ്രിം കോടതി
ഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങളില്‍ രൂക്ഷ പ്രതികരണവുമായി സുപ്രിം കോടതി. സംഘര്‍ഷത്തിന് പിന്നാലെ മുസ്‌ലിങ്ങളെ ബഹിഷ്‌ക്കരിക്കണമെന്നതുള്‍പ്പെടെ നടത്തിയ ആഹ്വാനങ്ങള്‍ അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കാത്തതാണെന്ന് സുപ്രിം കോടതി പറഞ്ഞു. കൂടാതെ സമുദായങ്ങള്‍ക്കിടയില്‍ യോജിപ്പും സൗഹാര്‍ദ്ദവുമാണ് ആവശ്യമെന്നും കോടതി അഭിപ്രായപ്പെട്ടു.
നൂഹിലെ വര്‍ഗീയ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ഡി ജി പി യുടെ നേതൃത്വത്തില്‍ സമിതി വേണമെന്നും കൂട്ടിച്ചേര്‍ത്ത സുപ്രീംകോടതിയോട് വിദ്വേഷ പ്രസംഗങ്ങളെ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഹിന്ദു മഹാ പഞ്ചായത്തിലെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഹിന്ദു മഹാ പഞ്ചായത്തിലെ ആഹ്വാനത്തിനെതിരെയായിരുന്നു ഹര്‍ജി.
ഗുരുഗ്രാമിലെ തിഗ്ര് ഗ്രാമത്തിലാണ് വിവാദമായ മഹാപഞ്ചായത്ത് നടന്നത്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരുന്നു. നൂഹിന്റെ ജില്ലാ പദവി നീക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഗുരുഗ്രാം, ഫരീദബാദ്, പാല്‍വാല്‍, രേവരി എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ജില്ലയാണ് നൂഹെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവശ്യം. കലാപത്തിന്റെ പേരില്‍ യുവാക്കളോട് പൊലീസ് നടപടിയെ എതിര്‍ക്കാനും മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരുന്നു.
നൂഹില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാര്‍ഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Content Highlights: nuh riots supreme court criticises actions against muslims
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."