പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യൂ; കേന്ദ്ര സര്‍ക്കാര്‍ ഏജൻസി
ഗൂഗിള്‍ ക്രോം ഉപയോക്താക്കളോട് ബ്രൗസര്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERTIn) നിര്‍ദേശിച്ചു. ക്രോമിന്റെ വിവിധ പതിപ്പുകളില്‍ ഒട്ടേറെ പിഴവുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഏജന്‍സിയുടെ നിര്‍ദേശം.
ഫിഷിങ്, ഡേറ്റാ ചോര്‍ച്ച, മാല്‍വെയര്‍ ബാധ എന്നീ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രോം അപ്‌ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് നിര്‍ദേശം. ലിനക്‌സ്, മാക്‌സ് ഒഎസുകളില്‍ 115.0.5790.170ന് മുന്‍പുള്ള ക്രോം പതിപ്പുകളും വിന്‍ഡോസില്‍ 115.0.5790.170/.171ന് മുന്‍പുള്ള പതിപ്പുകളുമാണ് അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യേണ്ടത്.
ഗൂഗിള്‍ അതിന്റെ ക്രോം ബ്രൗസറിനായി പ്രതിവാര സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കാന്‍ തുടങ്ങുമെന്ന് കമ്പനി ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ഇതുവരെ രണ്ടാഴ്ച കൂടുമ്പോഴായിരുന്നു സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിരുന്നത്. സാധാരണ ക്രോം ബ്രൗസറില്‍ സ്വയമേവ അപ്‌ഡേറ്റുകള്‍ ഉണ്ടാകും. എന്നാല്‍ എന്തെങ്കിലും സെറ്റിങ്‌സുകളില്‍ മാറ്റം വന്നെങ്കില്‍ ഇങ്ങനെ പരിശോധിക്കാം
- ക്രോം തുറക്കുക.
- ബ്രൗസറിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക .
- ക്രമീകരണങ്ങള്‍ ക്ലിക്ക് ചെയ്യുക .
- പേജിന്റെ ഇടതുവശത്തുള്ള എബൗട് ക്ലിക് ചെയ്യുക
5.അടുത്ത പേജില്‍, നിങ്ങളുടെ ബ്രൗസര്‍ കാലികമാണോ എന്ന് അറിയാനാകും. ഇല്ലെങ്കില്‍, ക്രോം അപ്‌ഡേറ്റു ചെയ്യാന്‍ ഒരു ഓപ്ഷന്‍ കാണും.
Content Highlights:government issues high risk warning google chrome users
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."