പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി എം.വി ഗോവിന്ദന്‍
പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി എം.വി ഗോവിന്ദന്‍
കോട്ടയം: പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസിനെ എല്‍ഡിഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കോട്ടയത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പ്രഖ്യാപനം. പുതുപ്പള്ളിയില്‍ രാഷ്ട്രീയം ചര്‍ച്ചയാകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
'രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംഘടിതമായി എല്ലാ വികസന പ്രവര്‍ത്തനത്തേയും എതിര്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷമാണ് വിചാരണ ചെയ്യപ്പെടുന്നത്. വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന അജണ്ട വച്ച് തീരുമാനിക്കുന്ന പ്രതിപക്ഷമാണുള്ളത്. എല്ലാം നിഷേധിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. കെ റെയില്‍, കെ ഫോണ്‍, എല്ലാം ഉദാഹരണം. കേരളം ലോകത്തിന് മാതൃകയാകുന്നതിനെ തടയുകയാണ് പ്രതിപക്ഷം. എന്നാല്‍ ഇതൊന്നും ജനങ്ങള്‍ ചെവിക്കൊള്ളില്ല. കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള സമീപനം ഫെഡറല്‍ സംവിധാനനത്തില്‍ നിന്ന് വ്യത്യസ്തമായ സാമ്പത്തിക പ്രതിരോധം തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിനെതിരായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്. ഏത് സാമ്പത്തിക പ്രതിസന്ധി വന്നാലും കേരളത്തില്‍ തീരുമാനിച്ച വികസന പ്രവര്‍ത്തനങ്ങളുമായി പിന്നോട്ട് പോകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."