സുപ്രഭാതം പ്രചാരണ കണ്‍വന്‍ഷനും മാധ്യമ സെമിനാറും അബൂദബിയില്‍
സുപ്രഭാതം പ്രചാരണ കണ്‍വന്‍ഷനും മാധ്യമ സെമിനാറും അബൂദബിയില്‍
അബൂദബി: സുപ്രഭാതം ദിനപത്രം പത്താം വാര്‍ഷിക കാമ്പയിന്റെ ഭാഗമായി അബൂദബി സുന്നി സെന്ററും അബൂദബി സ്റ്റേറ്റ് എസ്‌കെഎസ്എസ്എഫും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രചാരണ കണ്‍വന്‍ഷനും മാധ്യമ സെമിനാറും അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 2023 ആഗസ്ത് 13 ന് ഞായറാഴ്ച്ച നാല് മണിക്ക് നടക്കും. 'സ്വാതന്ത്യത്തിന്റെ ഭാരതീയ വര്‍ത്തമാനങ്ങൾ' എന്ന വിഷയത്തില്‍ നടക്കുന്ന മാധ്യമ സെമിനാറില്‍ അബൂദബി സുന്നീ സെന്റര്‍ അധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജന.സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും.
സെമിനാറില്‍ സുപ്രഭാതം സബ് എഡിറ്റര്‍ ശഫീക്ക് പന്നൂര്‍ മോഡറേറ്ററാകും. സെമിനാറില്‍ അബൂദബി സുന്നി സെന്റര്‍ സെക്രട്ടറി ഇ പി അബ്ദുല്‍ കബീര്‍ ഹുദവി, അബൂദബി സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങല്‍, അബൂദബി തിരുവനന്തപുരം ജില്ലാ ഇൻകാസ് പ്രസിഡന്റ് ഇര്‍ഷാദ് പെരുമാതുറ, അബൂദബി ശക്തി തിയേറ്റേഴ്‌സ് ട്രഷറര്‍ അഡ്വ: സലീം ചോലമുഖത്ത് തുടങ്ങിയവർ സെമിനാറിൽ സംസാരിക്കും. സയ്യിദ് റഫീഖുദ്ദീൻ തങ്ങൾ പ്രാർത്ഥനയും സയ്യിദ് ജാബിർ ദാഈ ദാരിമി സ്വാഗതവും നിർവ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."