'ജിയോ സിം അംബാനി ഫ്രീ കൊടുത്തത് ഓര്‍മ്മ വരുന്നു'; ജനകീയ ഹോട്ടലുകളിലെ വിലവര്‍ധനയില്‍ പ്രതികരിച്ച് ടി സിദ്ദീഖ്
ജനകീയ ഹോട്ടലുകളിലെ വിലവര്‍ധനയില്‍ പ്രതികരിച്ച് ടി സിദ്ദീഖ്
തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകള്‍ നടത്തുന്ന ജനകീയ ഹോട്ടലിലെ ഊണിന് വില വര്‍ധിപ്പിച്ചു. 20 രൂപയ്ക്ക് ലഭ്യമായ ഊണ് ഇനി 30 രൂപയ്ക്കാണ് ലഭിക്കുക. പാഴ്‌സല്‍ മുഖേന ലഭിക്കുന്ന ഊണിന് 35 രൂപയും നല്‍കണം.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലുകള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പാണ് വിലവര്‍ദ്ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറക്കിയത്. കൊറോണയുടെ പ്രത്യേക സാഹചര്യത്തിലാണ് ജനകീയ ഹോട്ടലുകള്‍ തുടങ്ങിയതെന്നും നിലവില്‍ കൊറോണ ഭീഷണിയില്ലാതായതിനാല്‍ സബ്‌സിഡി തുടരാനാകില്ലെന്നുമാണ് ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ടി സിദ്ധീഖ് എംഎല്‍എ രംഗത്തെത്തി.ജിയോ സിം അംബാനി ഫ്രീ കൊടുത്തത് ഓര്‍മ്മ വരുന്നു, ഓരോ ബിസിനസ് ഐഡിയകള്‍.. കൊള്ളാം… ആ 'ജനകീയ' എന്ന പേര് അതിമനോഹരമായിരിക്കുന്നു… 35 രൂപയ്ക്ക് പ്രശസ്തമായ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും… ജനകീയ എന്ന പേര് ഇല്ല എന്നേയുള്ളൂവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Jio Sim അംബാനി ഫ്രീ കൊടുത്തത് ഓർമ്മ വരുന്നു... ഓരോ ബിസിനസ് ഐഡിയകൾ... കൊള്ളാം... ആ "ജനകീയ" എന്ന പേര് അതിമനോഹരമായിരിക്കുന്നു... 35 രൂപയ്ക്ക് പ്രശസ്തമായ കോഴിക്കോട് പാരഗൺ ഹോട്ടലിൽ ഗംഭീര ഊൺ കിട്ടും... ജനകീയ എന്ന പേര് ഇല്ല എന്നേയുള്ളൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."