എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം ശക്തിപ്പെടും: രാഹുല്‍ഗാന്ധി
എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം ശക്തിപ്പെടും: രാഹുല്‍ഗാന്ധി
എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം ശക്തിപ്പെടും: രാഹുല്‍ഗാന്ധി
കല്‍പറ്റ: എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്ന് രാഹുല്‍ ഗാന്ധി എംപി. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്‌നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം വയനാട്ടില്‍ പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയെന്ന കുടുംബത്തെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി എം.പി. സുപ്രീംകോടതി വിധിയിലൂടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ ഒരുക്കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കുടുംബങ്ങളെയാണ് ബി.ജെ.പിയുടെ അനുമതിയോടെ മണിപ്പൂരില്‍ കൊന്നും ബലാത്സംഗം ചെയ്തും നശിപ്പിച്ചത്. 19 വര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ മണിപ്പൂരിലേതുപോലെ വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടില്ല. മണിപ്പൂരിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.
19 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള താന്‍ മണിപ്പുരില്‍ കണ്ടതുപോലെയുള്ള സാഹചര്യം മറ്റെവിടെയും കണ്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പുരില്‍ എല്ലായിടത്തും രക്തവും കൊലപാതകവും ബലാത്സംഗവുമാണ്. പാര്‍ലമെന്റില്‍ രണ്ടുമണിക്കൂര്‍ 13 മിനിറ്റ് സംസാരിച്ച പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ച് രണ്ടുമിനിറ്റാണ് സംസാരിച്ചത്. അദ്ദേഹം പൊട്ടിച്ചിരിച്ചു, തമാശ പറഞ്ഞു. അദ്ദേഹത്തിന്റെ മന്ത്രിമാരും അങ്ങനെ തന്നെ ചെയ്തു. രണ്ടുമിനിറ്റാണ് അദ്ദേഹം ഭാരത മാതാവിന്റെ കൊലപാതകത്തെക്കുറിച്ച് സംസാരിച്ചത്. എങ്ങനെയാണ് ഒരാള്‍ക്ക് അതിന് ധൈര്യം വരിക. എങ്ങനെയാണ് ഇന്ത്യയെന്ന ആശയത്തെ അപമാനിക്കാന്‍ കഴിയുക? എന്തുകൊണ്ട് അദ്ദേഹം മണിപ്പുരില്‍ പോയില്ല? എന്തുകൊണ്ട് അവിടെ കലാപം അവസാനിപ്പിക്കാന്‍ ശ്രമിച്ചില്ല? അദ്ദേഹം രാജ്യസ്‌നേഹിയല്ലാത്തതിനാലാണത്. ഇന്ത്യയെന്ന ആശയത്തെ കൊല്ലുന്നവര്‍ ആരായാലും അയാള്‍ രാജ്യസ്‌നേഹിയല്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."