മാസപ്പടി വിവാദം: വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി
മാസപ്പടി വിവാദം: വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍. സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടാണ് ഇദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
ആദായനികുതി വകുപ്പിന്‍രെ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് സഹിതമാണ് പരാതി. വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ അറിയിച്ചു. പരാതിയുടെ പകര്‍പ്പ് ഗവര്‍ണറടക്കമുളളവര്‍ക്കും നല്‍കിയിട്ടുണ്ട്. സി.എം.ആര്‍.എല്ലില്‍ നിന്ന് ആദായനീതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്.
veena-vijayan-controversy-complaint-to-vigilance-director-demanding-investigation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."