രാജ്യം 77ാം സ്വാതന്ത്ര്യദിന ആഘോഷത്തില്‍
രാജ്യം 77ാം സ്വാതന്ത്ര്യദിന ആഘോഷത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനം ഇന്ന്. രാജ്യമെമ്പാടും ത്രിവര്‍ണ പതാകകളേന്തി സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിക്കുപുറമെ സംസ്ഥാനതലങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ഔദ്യോഗിക ആഘോഷ പരിപാടികള്‍ നടക്കും. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ സേനയും ഡല്‍ഹി പൊലിസും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ സമ്മാനിക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടക്കമാകുക.
തുടര്‍ന്ന് പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തും. 21 ഗണ്‍ സല്യൂട്ട്, പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള പ്രസംഗം എന്നിവ നടക്കും.
സാംസ്‌കാരിക പരിപാടികള്‍ക്കുശേഷം ത്രിവര്‍ണ ബലൂണൂകള്‍ ആകാശത്തേക്ക് പറത്തും. രാജ്യത്തുടനീളമുള്ള എന്‍.സി.സി കേഡറ്റുകള്‍ ആലപിക്കുന്ന ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ക്ഷണിക്കപ്പെട്ടവരാണ് ഇത്തവണ വിശിഷ്ടാതിഥികള്‍. ഇതില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ തൊഴിലാളികളും ഉള്‍പ്പെടും. വിവിധ ഗ്രാമങ്ങളില്‍നിന്നായി 400 സര്‍പഞ്ചുമാര്‍, കര്‍ഷക ഉല്‍പാദ സംഘടനയില്‍നിന്ന് 250 പ്രതിനിധികള്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന എന്നിവയില്‍നിന്ന് അമ്പത് പേര്‍ വീതം. 50 ഖാദി തൊഴിലാളികള്‍, അതിര്‍ത്തി റോഡുകളിലെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.1,800 വിശിഷ്ട അതിഥികളാണ് പങ്കെടുക്കുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 75 ദമ്പതികളെ അവരുടെ പരമ്പരാഗത വസ്ത്രത്തില്‍ ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനും ക്ഷണിച്ചിട്ടുണ്ട്. 1,100 എന്‍സിസി കേഡറ്റുമാര്‍ പരിപാടിയില്‍ പങ്കെടുക്കും. പുഷ്പ്പങ്ങള്‍ കൊണ്ട് തീര്‍ത്ത ജി 20 ലോഗോയാണ് ചെങ്കോട്ടയിലെ പ്രധാന സവിശേഷതകളിലൊന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."