ഭീതിയൊഴിയാതെ പാറക്കടവ്
പാറക്കടവ്: ടൗണിലും പരിസരത്തും തെരുവുനായകളുടെ ശല്യം രൂക്ഷമാവുന്നു. അറവുമാലിന്യങ്ങളും വിവാഹവീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും തെരുവില്‍ കളയുന്നതു നായകള്‍ ഇവിടെ താവളമാക്കാനിടയാകുകയാണ്. ടൗണിലെ കച്ചവടമില്ലാത്ത കെട്ടിടം, പഴയ മത്സ്യ മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളിലെല്ലാം തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.
ഉമ്മത്തൂര്‍, താനക്കോട്ടൂര്‍, ചെക്യാട് ഭാഗങ്ങളിലും നായശല്യം രൂക്ഷമാണ്. രാത്രിയായാല്‍ വീട്ടുവരാന്തയില്‍ കയറിയാണു നായകളുടെ വിളയാട്ടം. നായയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും ഏറെയാണ്. തെരുവുനായ ശല്യത്തിനു പരിഹാരം കാണുന്ന വിഷയത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പുലര്‍ച്ചെ പാറക്കടവ് ടൗണില്‍ പത്രക്കെട്ടെടുക്കാന്‍ എത്തുന്നവരും പ്രഭാതസവാരിക്കാരും നായകളെ ഭയന്നാണു സഞ്ചരിക്കുന്നത്. വന്ധ്യംകരണമോ മറ്റു നടപടികളോ അടിയന്തരമായി അധികൃതര്‍ സ്വീകരിച്ചില്ലെങ്കിലും മേഖലയിലും വന്‍ അപകടങ്ങള്‍ സംഭവിക്കുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."