HOME
DETAILS

എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍; നാമജപ യാത്രക്കെതിരായ കേസ് പിന്‍വലിച്ചേക്കും

  
backup
August 16 2023 | 03:08 AM

namajapa-ghoshayathra-police-may-withdraw-the-case

എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍; നാമജപ യാത്രക്കെതിരായ കേസ് പിന്‍വലിച്ചേക്കും

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുന്‍പ് എന്‍. എസ്. എസ് നേതൃത്വത്തിന്റെ പിണക്കം മാറ്റാന്‍ ലക്ഷ്യമിട്ടാണ് കേസില്‍ വിട്ടുവീഴ്ച ചെയ്യുന്നത്.

അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തില്‍ പൊലിസ് നിയമോപദേശം തേടും.

നാമജപയാത്ര നടത്തിയവര്‍ക്ക് ക്രിമിനല്‍ ഉദ്ദേശമുണ്ടായിരുന്നില്ല. കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതിയില്‍ റഫറല്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആലോചന. എന്നാല്‍ ഇത് എളുപ്പത്തില്‍ നടക്കില്ല. റോഡിന്റെ ഒരു ഭാഗം മുഴുവനായും യാത്ര തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു നാമജപയാത്ര നടത്തിയത്. മാര്‍ഗതടസം നടത്തി ജാഥകള്‍ സംഘടിപ്പിക്കരുതെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്. ഇത് ലംഘിച്ച് കേസ് അവസാനിപ്പിച്ചാല്‍ നിയമപ്രശ്‌നങ്ങള്‍ ഏറെയുണ്ടാകും. കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകള്‍ രംഗത്ത് വരികയും ചെയ്‌തേക്കും. ഈ സാഹചര്യത്തിലാണ് പൊലിസ് നിയമോപദേശം തേടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago