ഫോണും ലാപ്‌ടോപ്പും സുരക്ഷിതമാക്കി വയ്ക്കാം; സര്‍ക്കാര്‍ അംഗീകൃത മാല്‍വെയര്‍ ടൂളുകളിതാ
നിങ്ങളുടെ ലാപ്‌ടോപ്പോ ഫോണോ എന്തെങ്കിലും തരത്തിലുള്ള മാല്‍വെയര്‍ പ്രശ്‌നങ്ങളോ സുരക്ഷാ ഭീഷണിയോ നേരിടുന്നുണ്ടോ?..
എന്നാല്‍ ഇതാ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട. സര്‍ക്കാര്‍ നിരവധി അംഗീകൃത മാല്‍വെയര്‍ ടൂളുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു സുരക്ഷാ ഏജന്‍സിയും രൂപീകരിച്ചിട്ടുണ്ട്. മാല്‍വെയര്‍ റിമൂവല്‍ ടൂളുകള്‍ വികസിപ്പിച്ചിട്ടുള്ള ബോട്ട്‌നെറ്റ് ക്ലീനിംഗ്, മാല്‍വെയര്‍ വിശകലന കേന്ദ്രങ്ങളും നിലവില്‍ രാജ്യത്ത് ഉണ്ട്.
സെബര്‍ സ്വച്ഛതാ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും (ഐഎസ്പി) ആന്റിവൈറസ് കമ്പനികളുടെയും സഹായത്തോടെ വികസിപ്പിച്ചെടുത്ത ഈ ടൂളുകളെ കുറിച്ച് വിവരിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കും വിന്‍ഡോസ് പിസികള്‍ക്കും അതത് ആപ്പ് സ്റ്റോറുകള്‍ വഴി ഈ ടൂളുകള്‍ ലഭ്യമാണ്.
എന്താണ് മാല്‍വെയര്‍ റിമൂവല്‍ ടൂള്‍? ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
സൈബര്‍ സ്വച്ഛതാ കേന്ദ്രം സൗജന്യമായാണ് ഇത്തരം ടൂളുകളുടെ സേവനം വാഗ്ദാനം ചെയ്യുന്നത്. വിന്‍ഡോഡ് പിസി (Windows PC) ഉപയോക്താക്കള്‍ക്കായി താഴെ പറയുന്ന മൂന്ന് ടൂളുകളാണ് വാഗ്ദാനം ചെയ്യുന്നത്.
eScan ആന്റിവൈറസ്
-sI7 സെക്യൂരിറ്റി
ക്വിക്ക് ഹീല്‍
Windows 10നും അതിനുശേഷമുള്ള പതിപ്പുകളും ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ തന്നെയുള്ള Windows Defender സെക്യൂരിട്ടി സൊല്യൂഷനും ഉപയോഗിക്കാം.
ആന്‍ഡ്രോയിഡിലെ മാല്‍വെയറുകള്‍ നീക്കംചെയ്യാനുള്ള ടൂളുകള്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തഴെ പറയുന്നവയാണ് അത്തരം ചില ആപ്പുകള്‍
eScan CERT-In Boat Removal
M-Kavach 2
kn-UmIv (C-DAC) ഹൈദരാബാദ് ആണ് രണ്ടാമത്തെ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
പെന്‍ഡ്രൈവ് അല്ലെങ്കില്‍ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് പോലെയുള്ള എക്‌സറ്റേണല്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റ് ഉപയോഗപ്രദമായ ടൂളുകളും സൈബര്‍ ഏജന്‍സിക്കുണ്ട്. ഒരു പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മെഷീനില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണം നിരീക്ഷിക്കാനും സഹായിക്കുന്ന യുഎസ്ബി പ്രതിരോധ് എന്ന ആപ്പാണിത്.ഇത് ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു യൂസര്‍ നെയിം പാസ്വേഡും സജ്ജീകരിക്കണം. USB ഉപകരണം സ്‌കാന്‍ ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."