HOME
DETAILS
MAL
പ്രണയം നിരസിച്ചതിന് പന്ത്രണ്ടുകാരിയെ അമ്മയുടെ മുന്നില്‍വെച്ച് കുത്തിക്കൊന്നു
backup
August 17 2023 | 06:08 AM
പ്രണയം നിരസിച്ചതിന് പന്ത്രണ്ടുകാരിയെ അമ്മയുടെ മുന്നില്‍വെച്ച് കുത്തിക്കൊന്നു
മുംബൈ: പ്രണയം നിരസിച്ചതിന് മുംബൈയില്‍ പന്ത്രണ്ടുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയില്‍ കല്യാണ്‍ ഈസ്റ്റില്‍ ബുധനാഴ്ച്ച രാത്രിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ മുന്നില്‍വെച്ചാണ് ആക്രമണമുണ്ടായത്. പ്രതിയെ സംഭവസ്ഥലത്തുവച്ച് തന്നെ പിടികൂടി. ആദിത്യ കാംബ്ലി എന്ന 20 കാരനാണ് പിടിയിലായത്.
യുവാവ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയം നിരസിച്ച പെണ്‍കുട്ടിയോട് ആദിത്യയ്ക്ക് വൈരാഗ്യമുണ്ടായി. വൈകുന്നേരം ട്യൂഷന് കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങി വരികയായിരുന്നു. പെണ്‍കുട്ടിയുടെ പിറകിലൂടെ വന്ന് പ്രതി അമ്മയെ തള്ളിമാറ്റി കുത്തുകയായിരുന്നു. എട്ടോളം തവണ പെണ്‍കുട്ടിക്ക് കുത്തേറ്റതായി പൊലിസ് പറഞ്ഞു.
അമ്മയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."