ട്രെയിനിലെ വിദ്വേഷക്കൊല: പ്രതി ചേതന്‍ സിങ്ങിന് മൂന്നു പേരെ കൊന്നതുള്പെടെ ഒന്നും ഓര്‍മയില്ലെന്ന് അഭിഭാഷകന്
ട്രെയിനിലെ വിദ്വേഷക്കൊല: പ്രതി ചേതന്‍ സിങ്ങിന് മൂന്നു പേരെ കൊന്നതുള്പെടെ ഒന്നും ഓര്‍മയില്ലെന്ന് അഭിഭാഷകന്
ന്യൂഡല്‍ഹി: ജയ്പൂര്‍- മുംബൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ എ.എസ്.ഐയേയും മൂന്ന് മുസ്ലിം യാത്രക്കാരേയും വെടിവെച്ച് കൊലപ്പെടുത്തിയ ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങിന് നടന്ന സംഭവങ്ങളൊന്നും ഓര്‍മയില്ലെന്ന് അഭിഭാഷകന്. ട്രെയിനിലെ കൂട്ടക്കൊലയെ കുറിച്ചോ അറസ്റ്റിനെ കുറിച്ചോ കസ്റ്റഡിയില്‍ കഴിയുന്നതിനെ കുറിച്ചോ ഒന്നും ഓര്‍ക്കാന്‍ ചേതന്‍ സിങ്ങിന് ആവുന്നില്ലെന്നാണ് അഭിഭാഷകന്റെ വാദം. ജയിലില്‍ പ്രതിയെ കണ്ട ശേഷമാണ് അഭിഭാഷകന് അമിത് മിശ്രയുടെ പ്രതികരണം.
'തനിക്ക് സംഭവത്തെ കുറിച്ച് ഒന്നും ഓര്‍മയില്ലെന്നാണ് ചേതന്‍ സിങ് പറഞ്ഞത്. അറസ്റ്റിനെ കുറിച്ചും കസ്റ്റഡിയെ കുറിച്ചും അയാള്‍ ഓര്‍ക്കുന്നില്ല' സിങ്ങിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും അമിത് മിശ്ര കൂട്ടിച്ചേര്‍ത്തു.
കൂട്ടക്കൊല നടത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ തുടക്കം മുതലേ ശ്രമം നടന്നിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കട്ടേയെന്നാണ് റെയിൽവേ പൊലിസ് നിലപാട്.
ഒരു ചോദ്യത്തിനും ചേതൻസിങ് ഇപ്പോൾ കൃത്യമായി മറുപടി പറയുന്നില്ലെന്നാണ് അഭിഭാഷകൻ അമിത് മിശ്ര പറയുന്നത്. ചേതൻ സിങ്ങിന്റെ മാനസികാവസ്ഥ വളരെ ദുർബലമാണ്. അദ്ദേഹത്തെ ജയിലിൽ കസ്റ്റഡിയിൽ വെക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അഭിഭാഷകൻ പറഞ്ഞു.
ക്രൂരകൃത്യം നടത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് നേരത്തെ റെയിൽ വേ പൊലിസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മണിക്കൂറികൾക്കകം ഈ പ്രസ്താവന പിൻവലിച്ച റെയിൽവേ പൊലിസ് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്ന് അറിയിക്കുകയാണ് ചെയ്തത്, അതിനിടെ കഴിഞ്ഞ ദിവസം ചേതൻ സിങ്ങിനെ ആർ.പി.എഫ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."