വാഹനരേഖകളില്‍ ഇനി ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും; ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനാകില്ല
വാഹനരേഖകളില്‍ ഇനി ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും
തിരുവനന്തപുരം: ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനാകില്ല. വാഹനരേഖകളില്‍ ഇനി ആധാര്‍രേഖകളിലുള്ള മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നു.
നേരത്തേ വാഹനത്തിന്റെ രജിസ്ട്രേഷന് രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍നമ്പറും രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഒറ്റത്തവണ പാസ്വേഡ് ഈ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കാനും കഴിയുമായിരുന്നു. അതുവഴി നിരവധി തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.
മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നതിന് മൂന്നുകോളങ്ങള് പുതിയതായി വാഹന്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉടമയുടെ ആധാര്‍നമ്പര്‍, പേര്, മൊബൈല്‍നമ്പര്‍ എന്നിവ നല്‍കണം. ആധാറിലെ അതേ രീതിയില്‍ പേരുനല്‍കണം. ഇല്ലെങ്കില്‍ രജിസ്ട്രേഷന് നിഷേധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."