അനുമതിയില്ലാതെ ഹലാല്‍ ഇതര ഭക്ഷണം വിറ്റ റെസ്‌റ്റോറന്റ് പൂട്ടിച്ചു
അബുദാബി: നിയമം ലംഘിച്ച റെസ്‌റ്റോറന്റ് അബുദാബിയില്‍ അധികൃതര്‍ പൂട്ടിച്ചു. 2008ലെ 2-ാം നിയമം ലംഘിച്ചതിന് അബുദാബി അഗ്രികള്‍ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി (അഡാഫ്‌സ) ആണ് 'ബിറാത് മനില റെസ്‌റ്റോറന്റ്' അടപ്പിച്ചത്. പൊതുജനാരോഗ്യത്തിന് അപകടമാകുമെന്നതിനാലാണ് ഈ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. ആവശ്യമായ അനുമതി രേഖകളില്ലാതെ ഇവിടെ ഹലാല്‍ ഇതര ഭക്ഷണം വില്‍ക്കുകയായിരുന്നു.
മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് വേര്‍തിരിക്കാതെ, ഹലാല്‍ ഭക്ഷണം തയാറാക്കാന്‍ ഉപയോഗിക്കുന്ന അതേ ഉപകരണങ്ങള്‍ ഉപയോഗിച്ച് നോണ്‍ ഹലാല്‍ ഭക്ഷണവുമുണ്ടാക്കിയെന്നതും കുറ്റകൃത്യമായി രേഖപ്പെടുത്തി. നിയമ ലംഘനത്തിന് കാരണമായ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നത് വരെ റെസ്‌റ്റോറന്റ് അടഞ്ഞു കിടക്കുന്നത് തുടരുമെന്ന് അഡാഫ്‌സ വ്യക്തമാക്കി.
മനുഷ്യ ജീവന് അപായകരമായ ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനം 800 555 എന്ന ടോള്‍ ഫ്രീയില്‍ അറിയിക്കണമെന്ന് അധികൃതര്‍ ഉണര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."