HOME
DETAILS
MAL
'ഇപ്പോഴത്തെ കെട്ടിടം റീ മോഡലിങ് ചെയ്താല്‍ മതി'; സെക്രട്ടേറിയറ്റ് മാറ്റണമെന്ന ശുപാര്‍ശ തള്ളി
backup
August 18 2023 | 15:08 PM
സെക്രട്ടേറിയറ്റ് മാറ്റണമെന്ന ശുപാര്‍ശ തള്ളി
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കണമെന്ന ഭരണ പരിഷ്കാര കമ്മിഷന് ശുപാര്‍ശ തള്ളി.ഇപ്പോഴത്തെ കെട്ടിടം റീ മോഡലിങ് ചെയ്താല്‍ മതിയെന്നാണ് സെന്തില്‍ കമ്മിഷന്റെ നിര്‍ദേശം. നഗരപരിധിയില്‍ സ്ഥലം കണ്ടെത്തുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് കമ്മിഷന് ചൂണ്ടിക്കാട്ടി. സെന്തില്‍ കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
സെക്രട്ടേറിയറ്റില്‍ ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. സ്ഥാനക്കയറ്റത്തിന് മത്സര പരീക്ഷ നിര്‍ബന്ധമാക്കണമെന്നും പരിഷ്കാരങ്ങള്‍ ജീവനക്കാര്‍ തന്നെ അട്ടിമറിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഭരണം കാര്യക്ഷമമാക്കുന്നതിന് വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷനുകളെ നിയമിക്കണം. എല്ലാ വകുപ്പുകളിലും അഡ്മിനിസ്ട്രേഷന് സെല്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."