പ്ലസ് വണ്‍ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
പ്ലസ് വണ്‍ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടുന്നതിനായി ഇന്നു മുതല്‍ നാളെ നാലുമണി വരെ അപേക്ഷിക്കാം. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. മുന്‍ അലോട്ട്‌മെന്റുകളില്‍ നോണ്‍ജോയിനിങ് ആയവര്‍, ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല. ഒഴിവുകള്‍ www.hscap.kerala.gov.in ല്‍ ഇന്നു രാവിലെ ഒന്‍പതു മണിക്ക് പ്രസിദ്ധീകരിക്കും.
പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍ /കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."