HOME
DETAILS

ഒരു ലക്ഷത്തിലേറെ ശമ്പളമുള്ളത് 20 ലക്ഷം പേർക്ക്; സ്വദേശി വത്കരണത്തിൽ നേട്ടമുണ്ടാക്കി സഊദി

  
backup
August 19 2023 | 06:08 AM

twenty-lakh-saudi-arabian-salary-above-one-lakh-above

ഒരു ലക്ഷത്തിലേറെ ശമ്പളമുള്ളത് 20 ലക്ഷം പേർക്ക്; സ്വദേശി വത്കരണത്തിൽ നേട്ടമുണ്ടാക്കി സഊദി

റിയാദ്: സ്വദേശികളായ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കാനായി സഊദി അറേബ്യ നടപ്പിലാക്കിയ സ്വദേശിവത്കരണം നിരവധി പേർക്ക് പ്രയോജനപ്പെട്ടതായി റിപ്പോർട്ട്. പദ്ധതി വൻവിജയമായതോടെ തൊഴിലില്ലാഴ്മ നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. സ്വകാര്യമേഖലയിൽ നിരവധി സ്വദേശികൾ മികച്ച ശമ്പളം വാങ്ങുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. മാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന സഊദി പൗരന്മാരുടെ എണ്ണം 20 ലക്ഷത്തോളമെത്തിയെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ ഉദ്ധരിച്ച് അല്‍മദീന പത്രമാണ് രാജ്യത്തെ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശമ്പള വിവരം പുറത്തുവിട്ടത്. ഇതുപ്രകാരം, സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സഊദി പൗരന്‍മാരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. രാജ്യത്ത് പ്രതിമാസം 5,000 റിയാലോ (ഏകദേശം 1,10,000 രൂപ) അതിന് മുകളിലോ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ പകുതിയോളം (ഒമ്പതേമുക്കാല്‍ ലക്ഷത്തോളം) സ്വദേശികളുടെ വേതനം 10,000 റിയാലോ (ഏകദേശം 2,20,000 രൂപ) അതില്‍ കൂടുതലോ ആണ്.

10,000 റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരില്‍ പകുതിയോളം പേരും റിയാദ് നഗരത്തിലാണ് താമസിക്കുന്നത്. 2018ല്‍ സ്വകാര്യ മേഖലയിൽ 10,000 റിയൽ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാർ 4,73,000 മാത്രമായിരുന്നു. എന്നാൽ സ്വദേശി വത്കരണം നടപ്പിലായതോടെ 2023 രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം 10,000 റിയാലോ അതില്‍ കൂടുതലോ ശമ്പളം ലഭിക്കുന്ന 9,65,000 സഊദി സ്വദേശികളാണുള്ളത്.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി കുറക്കാൻ സ്വദേശിവത്കരണത്തിന് സാധിച്ചു. സ്വകാര്യ മേഖലയില്‍ 22 ലക്ഷത്തിലേറെ സഊദികളാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഇതിൽ 8,61,200 പേരും വനിതകളാണ്. കണക്കുകള്‍ പ്രകാരം സ്വാകാര്യ - സർക്കാർ മേഖലകളിലായി ജോലി ചെയ്യുന്ന സ്വദേശി വനിതകള്‍ 14,70,500 കവിഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 17.16 ശതമാനം വര്‍ധനയാണുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago