താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലിസ്; റീപോസ്റ്റ്‌മോര്‍ട്ടം സാധ്യത തേടി
താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലിസ്; റീപോസ്റ്റ്‌മോര്‍ട്ടം സാധ്യത തേടി
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ ആരോപണവുമായി പൊലിസ്. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവിശ്വാസം രേഖപ്പെടുത്തിയ പൊലിസ് റീപോസ്റ്റ്‌മോര്‍ട്ടം സാധ്യത തേടി. മരണകാരണം ശരീരത്തിനേറ്റ പരുക്കുകളാണെന്ന് എഴുതിയത് തെറ്റായ നടപടിയാണെന്ന് പൊലിസ് വ്യക്തമാക്കി.
താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ശരീരത്തിലേറ്റ പരിക്കുകള്‍ മരണ കാരണമായെന്ന് സര്‍ജന്‍ എഴുതി ചേര്‍ത്തത് ബോധപൂര്‍വ്വമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ആന്തരികവയവ പരിശോധന റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടര്‍ മരണ കാരണത്തില്‍ നിഗമനത്തിലെത്തിയെന്നാണ് പൊലിസുയര്‍ത്തുന്ന ചോദ്യം.
താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മയക്കുമരുന്ന് വിഴുങ്ങിയതായി പൊലിസും വ്യക്തമാക്കിയിരുന്നു. താമിറിന്റെ വയറ്റില്‍ നിന്നും ലഭിച്ച ലഹരി പദാര്‍ഥങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ശരീരത്തിനകത്ത് എത്ര ലഹരിമരുന്ന് കലര്‍ന്നെന്ന് മനസിലാക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം.
താമിര്‍ ജിഫ്രി പൊലിസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാല്‍പാദം, കണംകാല്‍ എന്നിവിടങ്ങളില്‍ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകള്‍. മൂര്‍ച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കള്‍ കൊണ്ടാണ് മര്‍ദ്ദനമേറ്റത്. ആമാശയത്തില്‍ നിന്നും രണ്ട് പാക്കറ്റുകള്‍ കണ്ടെടുത്തു. ഇതില്‍ ഒന്ന് പൊട്ടിയ നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."