ഇത് 'ഗുജറാത്ത് മോഡല്‍' വിവേചനം; ഒന്നാമതെത്തിയ മുസ് ലിം പെണ്‍കുട്ടിയെ തഴഞ്ഞ് രണ്ടാം റാങ്കുകാരിക്ക് അവാര്‍ഡ് നല്കി സ്കൂള്‍
ഇത് 'ഗുജറാത്ത് മോഡല്‍' വിവേചനം; ഒന്നാമതെത്തിയ മുസ് ലിം പെണ്‍കുട്ടിയെ തഴഞ്ഞ് രണ്ടാം റാങ്കുകാരിക്ക് അവാര്‍ഡ് നല്കി സ്കൂള്‍
അഹമ്മദാബാദ്: ഒന്നാമതെത്തിയ മുസ് ലിം പെണ്‍കുട്ടിയെ തഴഞ്ഞ് രണ്ടാം റാങ്കുകാരിക്ക് അവാര്‍ഡ് നല്കി ഗുജറാത്ത് സ്കൂള്‍. സ്കൂളിലെ പത്താം ക്ലാസ്സിലും പന്ത്രണ്ടാംക്ലാസ്സിലും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ അവാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം പത്താംക്ലാസ്സില്‍ ഒന്നാം സ്ഥാനക്കാരിയായത് അര്‍ണസ് ബാനുവായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ അവാര്‍ഡ് വാങ്ങാനായി അര്‍ണസ് സ്കൂളിലെത്തി. തന്റെ പേര് ഇപ്പോള്‍ വിളിക്കുമെന്ന് കാത്തിരുന്നെങ്കിലും അവരെ തഴഞ്ഞ് രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ഥിയെ അവാര്‍ഡിന് ക്ഷണിക്കുകയായിരുന്നു. പത്താം ക്ലാസില്‍ 87 ശതമാനം മാര്‍ക്ക് കിട്ടിയ അര്ണസിനെ തഴഞ്ഞാണ് അതിന് താഴെ മാര്‍ക്ക് ലഭിച്ച കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആദരിച്ചത്. മെഹ്സാന ജില്ലയിലെ കെ.ടി പട്ടേല്‍ സ്മൃതി വിദ്യാലയമാണ് 16 കാരിയോട് നഗ്നമായ വിവേചനം കാണിച്ചത്. തനിക്ക് സമ്മാനം നിഷേധിച്ചതറിഞ്ഞ് കരഞ്ഞ പെണ്‍കുട്ടിയോട് സമ്മാനം പിന്നീട് നല്‍കാമെന്ന് അധ്യാപകര്‍ പറയുകയായിരുന്നു.
ഒന്നാം റാങ്കുകാരിയായ എനിക്ക് ലഭിക്കേണ്ട ബഹുമതി രണ്ടാം സ്ഥാനത്തുള്ള കുട്ടിക്ക് കൊടുത്തെന്ന് അര്‍ണസ് പരാതിപ്പെട്ടതായി പിതാവ് സന്‍വര്‍ ഖാന് പറഞ്ഞു. സ്കൂള്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. പിന്നീട് സ്കൂള്‍ അധികൃതര്‍ പറഞ്ഞു ജനുവരി 26ന് സമ്മാനം നല്‍കാമെന്ന്. എന്തുകൊണ്ടാണ് എന്റെ മകള്‍ തഴയപ്പെട്ടതെന്നും അവള്‍ക്ക് ഓഗസ്റ്റ് 15ന് സമ്മാനം നല്കാതിരുന്നതെന്നുമുള്ള ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അര്‍ണസ് ഓഗസ്റ്റ് 15ന് ഹാജരാവാതിരുന്നത് കൊണ്ടാണ് അവാര്‍ഡ് നല്‍കാതിരുന്നതെന്നാണ് പ്രിന്‍സിപ്പല്‍ ബിപിന്‍ പട്ടേല്‍, ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്. എന്നാല്‍, മകള്‍ അന്നേ ദിവസം സ്കൂളില്‍ ഹാജരായിരുന്നെന്നും വേണമെങ്കില്‍ സി.സി.ടി.വി പരിശോധിക്കാമെന്നും പിതാവ് പറഞ്ഞു. കാലങ്ങളായി ഒരുവിവേചനവും ഇല്ലാതെയാണ് ജീവിച്ചതെന്നും എന്നാല്‍ ഇത് തങ്ങളെ തളര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Topper Muslim Student Denied Award at Gujarat School, Kin Alleges Discrimination
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."