HOME
DETAILS

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഇന്ത്യയില്‍ നിയമപരമല്ലാത്തതിന്റെ കാരണം ഇവയാണ്‌

  
backup
August 19 2023 | 13:08 PM

these-are-the-reasons-why-left-hand-drive-cars

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഇന്ത്യയില്‍ നിയമപരമല്ലാത്തതിന്റെ കാരണം ഇവയാണ്‌

അമേരിക്ക പോലുള്ള പല വിദേശ രാജ്യങ്ങളും പിന്തുടരുന്ന ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് നമ്മുടെ നിരത്തുകളില്‍ നിയമപരമല്ലാത്തതിന്റെ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. രാജ്യത്ത് ഒരു വ്യക്തിക്കും ഇടത് വശത്ത് വാഹനം വാങ്ങാനോ രജിസ്റ്റര്‍ ചെയ്യാനോ ഓടിക്കാനോ കഴിയില്ലെന്ന് മോട്ടോര്‍ വാഹന നിയമം വ്യക്തമായി പറയുന്നുണ്ട്.

മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1939 ലെ സെക്ഷന്‍ 180 പറയുന്നതനുസരിച്ച് 'ഒരു മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ സിഗ്‌നലിംഗ് ഉപകരണം സജ്ജീകരിച്ചിട്ടില്ലെങ്കില്‍ ലെഫ്റ്റ് ഹാന്‍ഡ് സ്റ്റിയറിംഗ് നിയന്ത്രണമുള്ള ഒരു മോട്ടോര്‍ വാഹനവും പൊതുസ്ഥലത്ത് ഓടിക്കുകയോ അനുവദിക്കുകയോ ചെയ്യരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഒരേ സമയം LHD, RHD കാറുകള്‍ അനുവദിക്കുന്ന ഒരു രാജ്യവും ലോകത്ത് ഇല്ല.

റോഡ് സുരക്ഷയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എല്ലാ വാഹനങ്ങളും വലത് വശത്തുകൂടി ഓടുന്ന ഒരു രാജ്യത്ത്, ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഡ്രൈവര്‍ക്ക് കാഴ്ച്ച തടസം പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും ചെയ്യും. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാര്‍ നിയമം പിന്തുടരുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് കുറച്ച് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകളുടെ സാന്നിധ്യവുമുണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ.

ഈ കാറുകളില്‍ ഭൂരിഭാഗവും വിന്റേജ് മോഡലുകളാണ് എന്നതാണ് സത്യം. പ്രത്യേക അവസരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഇവ രാജ്യത്ത് അനുവദിച്ചിരിക്കുന്നത്. ഈ കാറുകളില്‍ ചിലത് മുമ്പ് രാജകുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ഇതുകൂടാതെ ഇന്ത്യയിലെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് നിയമം മറികടന്ന് കേന്ദ്രം വളരെ കുറച്ച് വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കുന്നുള്ളൂ.

1947 വരെ രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ സ്വാധീനമാണ് ഇന്ത്യയൊരു റൈറ്റ് ഹാന്‍ഡ് ഡ്രൈവ് രാജ്യമായി മാറാനുള്ള കാരണം. ഇന്ത്യയെപ്പോലെ യുണൈറ്റഡ് കിംഗ്ഡവും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഒരു മാനദണ്ഡമായി ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ചില വിന്റേജ് കാറുകളാണിതെന്ന് വ്യക്തമാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പോലെ ബ്രിട്ടീഷുകാര്‍ കോളനിവത്കരിച്ച മറ്റ് ചില രാജ്യങ്ങളും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് നിയമമാണ് പിന്തുടരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago