22,000 രൂപ കിഴിവില്‍ ചേതക്ക് എത്തുന്നു; എതിരാളികള്‍ ഞെട്ടലില്‍
ബജാജിന്റെ മുഖമായ ചേതക്ക് ഇ.വി രൂപത്തില്‍ ഇന്ത്യന്‍ വിപണിയിലേക്ക് പുനരവതരിപ്പിക്കപ്പെട്ടതോടെ വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇ.വി സ്‌കൂട്ടര്‍ എന്ന നിലയില്‍ രംഗത്തെത്തിയ ചേതക്കിന് മെട്രോ നഗരങ്ങളിലെല്ലാം വലിയ തോതിലുളള സ്വീകാര്യത ഉണ്ടായിട്ടുണ്ട്.എന്നാല്‍ പിന്നീട് മറ്റു ഇ.വികള്‍ രംഗത്തെത്തിയതോടെ ചേതക്ക് പതിയെ നിറം മങ്ങിയിരുന്നു. ഇപ്പോള്‍ ശക്തമായ മത്സരം നടക്കുന്ന ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുകയാണ് ചേതക്ക് എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.
ഇപ്പോള്‍ വാഹനം 22,000 രൂപയോളം വെട്ടിക്കുറച്ച് വിപണിയിലേക്ക് എത്തിക്കുകയാണ് കമ്പനി. 1.30 ലക്ഷം രൂപ വിലയില്‍ പുറത്തിറങ്ങുന്ന ഈ വാഹനം രണ്ട് വേരിയന്റുകളിലാണ് പുറത്തിറങ്ങുന്നത്. സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്.3kWh ലിഥിയംഅയണ്‍ ബാറ്ററി പായ്ക്കാണ് ചേതക്കിനുളളത്. 3.8kWh PMS മോട്ടോറുമായി എത്തുന്ന ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് 5.3 bhp കരുത്തില്‍ പരമാവധി 20 Nm torque വരെ വികസിപ്പിക്കാനാവും.
ഇത് ഇക്കോ മോഡില്‍ 90 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 80 കിലോമീറ്ററും റൈഡിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. 5A ഹോം സോക്കറ്റുകള്‍ക്കൊപ്പം ഉപയോഗിക്കാവുന്ന 230V പോര്‍ട്ടബിള്‍ ചാര്‍ജറാണ് സ്‌കൂട്ടറില്‍ ഉപയോഗിക്കുന്നത്. ഇതുവഴി നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും.കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബോഡിനിറമുള്ള റിയര്‍ വ്യൂ മിററുകള്‍, ഡ്യുവല്‍ടോണ്‍ സീറ്റ്, വീല്‍ റിമ്മുകളിലെ ഡെക്കല്‍ ബ്രാന്‍ഡിംഗ്, പില്യണ്‍ ഫൂട്ട്‌റെസ്റ്റ്, ഗ്രാബ് ഹാന്‍ഡില്‍ തുടങ്ങിയ സവിശേഷതകള്‍ ചേര്‍ക്കുന്ന പ്രീമിയം എഡിഷന്‍ വേരിയന്റും ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുണ്ട്. . ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450X, ഓല S1 പ്രോ എന്നിവയാണ് ഇവി വിപണിയിലെ ബജാജിന്റെ പ്രധാന എതിരാളികള്‍.
Content Highlights:bajaj chetak electric scooter gets massive price cut
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."