HOME
DETAILS

വിശുദ്ധ വാക്യങ്ങൾ തേടി

  
backup
August 20 2023 | 02:08 AM

in-search-of-holy-verses

അബ്ദുസ്സലാം കൂടരഞ്ഞി


ഖുര്‍ആന്‍ പാരായണത്തില്‍ ലോകപ്രശസ്ത സനദ് നേടി ശ്രദ്ധേയമായിരിക്കുകയാണ് ഒരു മലയാളി, കോഴിക്കോട് സ്വദേശി ഹാഫിള് അബൂബക്കര്‍ ഫൈസി അമ്പലക്കണ്ടി. മദീനയിലെ വിശുദ്ധ മസ്ജിദില്‍ നിന്നുള്ള ഖുര്‍ആന്‍ പാരായണ സനദാണ് ഇദ്ദേഹം സ്വന്തമാക്കിയത്. മസ്ജിദുന്നബവിയിലെ ഹറം മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഔദ്യോഗിക ഖുര്‍ആന്‍ ഹിഫ്‌ള് സനദാണ് ഹാഫിള് അബൂബക്കര്‍ ഫൈസി നേടിയിരിക്കുന്നത്.


നിലവില്‍ മറ്റൊരു മലയാളി ഇൗ നേട്ടം കരസ്ഥമാക്കിയിട്ടില്ല എന്നാണ് വിവരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാഫിളുകളോടൊപ്പം ഒരു വര്‍ഷക്കാലം മസ്ജിദുന്നബവിയില്‍ ഉപരിപഠനം നടത്തിയാണ് ഈ സനദ് നേടിയത്. ഡോ. ശൈഖ് സല്‍മാന്‍ അബ്ദുല്‍ അഹദ് ബുഖാരി അഫ്ഗാനിസ്ഥാന്‍, ശൈഖ് ബഷീര്‍ ഹാഷിമി അല്‍ മാലികി മദീന എന്നിവര്‍ക്ക് കീഴിലായിരുന്നു പഠനം. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മസ്ജിദുന്നബവി ഇമാമും ഖത്വീബുമായ അബ്ദുല്‍ മുഹ്‌സിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഒപ്പുപതിപ്പിച്ച, സര്‍ട്ടിഫിക്കറ്റാണ് ഇദ്ദേഹം സ്വന്തമാക്കിയത്. പ്രവാചകന്‍ മുഹമ്മദ് (സ) ലേക്ക് 29 കണ്ണികള്‍ മാത്രമേയുള്ളൂ ഈ സനദിന്. പ്രവാചകനിലേക്ക് എത്തുന്ന ഈ സനദ് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും. പടിഞ്ഞാര്‍ തൊടുകയില്‍ അബ്ദുല്‍ ഗഫൂര്‍ ഫൈസി, മര്‍യം ദമ്പതികളുടെ മകനാണ് ഹാഫിള് അബൂബക്കര്‍ ഫൈസി അമ്പലക്കണ്ടി. ഓമശേരി അമ്പലക്കണ്ടി പുതിയോത്ത് പി.സി ഉസ്താദ് ഖുര്‍ആന്‍ കോളജിലായിരുന്നു പ്രാഥമിക പഠനം. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹിഫ്‌ള് സനദും കോഴിക്കോട്ടെ അല്‍ ഫുര്‍ഖാനി സനദും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ദര്‍ശന ഖുര്‍ആന്‍ ടാലന്റ് ഷോ അടക്കം സംസ്ഥാന മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും ദേശീയ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. സമസ്ത ഓണ്‍ലൈന്‍ മദ്റസയില്‍ ഖുര്‍ആന്‍ - തജ്‌വീദ് വിഷയങ്ങളില്‍ അധ്യാപകനായിരുന്നു.


നിലവില്‍ റൈഹാന്‍ ഓണ്‍ലൈന്‍ എന്ന ഖുര്‍ആന്‍ അക്കാദമി നടത്തുന്നുണ്ട്. നിരവധി കുട്ടികളും മുതിര്‍ന്നവരും ഇതില്‍ പഠിതാക്കളാണ്.


പഠനം, പ്രേരണ


അധ്യാപകരുടെയും മറ്റും പിന്തുണയാണ് ഈ ഉയര്‍ന്ന നേട്ടം കരസ്ഥമാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫൈസി പറയുന്നു. ലോകപ്രശസ്ത ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ ഒന്നായ ദുബൈ ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ നടത്തിയ ശ്രമമാണ് മദീനയിലേക്ക് വഴിയായത്. ഹോളി ഖുര്‍ആനില്‍ മത്സരത്തിൽ പങ്കാളിയാകാനുള്ള ശ്രമത്തിന് കൊവിഡ് തടസമായി. തുടർന്ന് വിസ സംഘടിപ്പിച്ചു മദീനയിലേക്ക് വിമാനം കയറുകയും ചെയ്തു. ഇവിടുത്തെ പരീക്ഷയില്‍ പങ്കെടുത്ത് പഠനത്തിന് യോഗ്യത നേടി. നാട്ടില്‍ നിന്ന് നേടിയെടുത്ത ഖുര്‍ആന്‍ വിജ്ഞാനം ഇജാസ പഠന പ്രവേശന പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ സഹായിച്ചു. പരീക്ഷക്ക് ശേഷം പാരായണം, നിയമം തുടങ്ങി വിവിധ വശങ്ങളിലെ കഴിവുകള്‍ നോക്കിയാണ് പ്രവേശനം നല്‍കുന്നത്.


ഹിഫ്‌സ് പൂര്‍ത്തീകരിച്ചശേഷം മുറാജഅ വിഭാഗത്തിലേക്കും തുടര്‍ന്ന് ഇജാസ സെഷനിലേക്കും മാറ്റും. എന്നാല്‍, ഫൈസിക്ക് ഒരു വര്‍ഷത്തെ ഇജാസയിലേക്ക് മികവിൻ്റെ അടിസ്ഥാനത്തിൽപ്രവേശനം ലഭിച്ചു. ഹറമിന്റെ കീഴില്‍ റൂമുകളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നുവെങ്കിലും സ്വന്തമായി ഇവിടെ എത്തിയതിനാല്‍ ഇത് ലഭ്യമായിരുന്നില്ല. അതിനാല്‍ സ്വന്തമായ നിലയില്‍ മദീനയില്‍ ചെലവഴിച്ച് പഠനം പൂര്‍ത്തീകരിച്ചു. കൂടെയുണ്ടായിരുന്നത് ഇന്തോനേഷ്യ, സുദാന്‍, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇവരെല്ലാം നാട്ടില്‍നിന്നുതന്നെ ഇതിനായി വിസകളില്‍ എത്തിയതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിച്ചിരുന്നു. വിവിധ സമയങ്ങളിലായാണ് ഇവിടെ ക്ലാസ് നടക്കുന്നത്. ഇതിനിടയില്‍ മദീനയിലെ വിവിധ കിതാബ് ക്ലാസുകളിലും പങ്കെടുക്കാന്‍ സാധിച്ചു.


ഇതു പോലെ ഖുര്‍ആന്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഹറമിലെ ഡോര്‍ 22, 37 എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഹറമിലെ കിതാബുകളും മറ്റും പഠിക്കുന്ന കുല്ലിയ ഹറം (ഹറം കോളജ്) പ്രവേശനത്തിനു നാട്ടില്‍ നിന്ന് തന്നെ ഓണ്‍ലൈന്‍ രജിസ്ട്രഷനും പരീക്ഷകളും ശേഷം മറ്റു ചില നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago