HOME
DETAILS

ആലസ്യത്തിന്റെ കമ്പുകള്‍ വെട്ടിമാറ്റാം

  
backup
August 20 2023 | 02:08 AM

the-rods-of-laziness-can-be-cut


മുഹമ്മദ്


വന്‍വില കൊടുത്താണ് മാര്‍ക്കറ്റില്‍നിന്ന് രണ്ടു പ്രാവുകളെ വാങ്ങിക്കൊണ്ടുവന്നത്. പക്ഷേ, അതിലൊന്ന് തീരെ പറക്കുന്നില്ല. അനങ്ങാപ്പാറ നയം സ്വീകരിച്ച് മരച്ചില്ലയിലങ്ങനെ ഇരിക്കുകയാണത്. പല വൈദ്യന്മാരും വന്ന് ചികിത്സിച്ചു നോക്കിയെങ്കിലും ഫലം നിരാശ മാത്രം. ഒടുവിൽ കര്‍ഷകന്‍ വന്നു. വിദ്യാഭ്യാസം കൂടുതലില്ലെങ്കിലും അദ്ദേഹം തന്ത്രജ്ഞാനിയായിരുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ അദ്ദേഹം സംഗതി ശരിയാക്കി. പ്രാവ് പറപറാ പറന്നു. വീട്ടുകാരന്‍ ചോദിച്ചു: 'അതിനെ പറപ്പിക്കാന്‍ നിങ്ങളെന്തു വിദ്യയാണു പ്രയോഗിച്ചത്?'
അദ്ദേഹം പറഞ്ഞു: 'കാര്യമായ ഒരു വിദ്യയും പ്രയോഗിച്ചിട്ടില്ല. ഇരിക്കുന്ന മരച്ചില്ല വെട്ടിക്കളഞ്ഞു. അത്രതന്നെ...'


ഔന്നത്യത്തിന്റെ വിഹായസിലൂടെ പാറിപ്പറക്കാന്‍ തടസമായി നില്‍ക്കുന്ന അനേകം ചില്ലകളുണ്ട് നമുക്ക്. ആലസ്യത്തിന്റെയും അനാവശ്യ ഭയാശങ്കകളുടെയും ചില്ലകള്‍. അതിലിരുന്ന് കാലം കഴിക്കുന്നതിനാല്‍ ഒട്ടനേകം കഴിവുകള്‍ പുറത്തുവരാതെ അകത്തിരിക്കുക തന്നെയാണ്. അതിനു പരിഹാരം ഒന്നേയുള്ളൂ; ആ ചില്ലകള്‍ വെട്ടിക്കളയുക. വെട്ടിക്കളഞ്ഞാല്‍ കഴിവുകള്‍ പുറത്തെടുക്കാന്‍ നിര്‍ബന്ധിതരായി തീരും.


കണ്‍മുന്നിൽ കരിമൂര്‍ഖന്‍ പ്രത്യക്ഷപ്പെട്ടാല്‍ ഏതു വാതരോഗിയും ചീറ്റപ്പുലിയെപ്പോലെ ഓടുന്നതുകാണാം. മരംകോച്ചുംതണുപ്പത്ത് കുളിക്കാന്‍ മടിച്ചിരിക്കുന്നവനെ കണ്ടാല്‍ അവന്റെ ശരീരത്തിലേക്ക് അവനറിയാതെ വെള്ളം ഒഴിക്കുക; എല്ലാവിധ ആലസ്യങ്ങളും ഉരുകിയൊലിക്കും. പുഴയിലേക്കു ചാടാന്‍ ഭയന്നിരിക്കുന്നവനെ ഒരു തള്ളുകൊടുത്തു പുഴയില്‍ വീഴ്ത്തുന്നതു കാണാറില്ലേ. പിന്നീടവന് നീന്താതിരിക്കാനാവില്ല.


നേട്ടങ്ങള്‍ കൈവരിക്കാന്‍ മോഹമുണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. മോഹത്തിനപ്പുറം നിര്‍ബന്ധം കൂടി വേണം. നേടിയെടുക്കാതെ ഇനി രക്ഷയില്ലെന്ന സ്ഥിതി വന്നുകഴിഞ്ഞാല്‍ നാം നേടിയെടുത്തിരിക്കും. അതിന് 'ഇനി വേറൊരു രക്ഷയില്ലെന്ന സ്ഥിതി'യാണ് ഉണ്ടാക്കിയെടുക്കേണ്ടത്. അലസന്മാരായി ജീവിച്ചിരുന്ന പലരും പരിചയക്കാരാരുമില്ലാത്ത വിദേശ സ്ഥലങ്ങളിലെത്തിപ്പെട്ടാല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു കാണാം. കാരണം, നാടും വീടും പരിചയക്കാരും അവരെ സംബന്ധിച്ചിടത്തോളം ആലസ്യത്തിന്റെ ചില്ലകളായിരുന്നു. ആ ചില്ല നഷ്ടപ്പെട്ടപ്പോള്‍ അവര്‍ പറക്കാന്‍ നിര്‍ബന്ധിതരായി. പറന്നില്ലെങ്കില്‍ ജീവിതം മുന്നോട്ടുപോകില്ലെന്നവര്‍ക്കറിയാം.


സ്‌പെയിന്‍ കീഴടക്കാന്‍ ത്വാരിഖ് ബിന്‍ സിയാദും കൂട്ടരും കപ്പലേറിയ ചരിത്രമുണ്ട്. സ്‌പെയിനിന്റെ തീരത്തെത്തിയപ്പോള്‍ അദ്ദേഹം ചെയ്ത വേല വിസ്മയാവഹമായിരുന്നു. തന്റെ അനുയായികള്‍ക്ക് ഇനിയൊരു തിരിച്ചുപോക്കിന്റെ ചിന്ത ഇല്ലാതിരിക്കാന്‍ കപ്പല്‍ കത്തിച്ചുകളഞ്ഞു!


ഒന്നുകില്‍ ശത്രുവിനോട് പടവെട്ടി വിജയം വരിക്കുക, അല്ലെങ്കില്‍ രക്തസാക്ഷിയായി മരിക്കുക. രണ്ടാലൊരു ചിന്തയേ ഇനി മനസിലുണ്ടാകാവൂ. കപ്പല്‍ കത്തിച്ചശേഷം അനുയായികളോട് അദ്ദേഹം ഉഗ്രമായൊരു പ്രഭാഷണവും നടത്തി. അതിന്റെ തുടക്കമിങ്ങനെയാണ്: 'അല്ലെയോ ജനങ്ങളേ, ഇനി എവിടെ അഭയം? പിന്നില്‍ സമുദ്രമാണ്. മുന്നില്‍ ശത്രുക്കളും. അല്ലാഹുവാണേ, സത്യസന്ധതയും ക്ഷമയുമല്ലാതെ മറ്റു വഴിയില്ല. അറിയുക, നിങ്ങളീ ദ്വീപില്‍ ലുബ്ധരുടെ തീന്‍മേശയ്ക്കു മുന്നിലിരിക്കുന്ന അനാഥബാലന്മാരേക്കള്‍ കഷ്ടമാണ്. സര്‍വായുധ സജ്ജരായി ശത്രുക്കള്‍ നിങ്ങളെ അഭിമുഖീകരിക്കുന്നു. അവര്‍ക്ക് ആയുധങ്ങളും ഭക്ഷ്യവസ്തുക്കളും യഥേഷ്ടമുണ്ട്. നിങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കളില്ല; ശത്രുക്കളില്‍നിന്ന് പിടിച്ചെടുക്കുന്നവയല്ലാതെ. ഈ ദരിദ്രാവസ്ഥയില്‍ വിജയം നേടാനാവാതെ കൂടുതല്‍ ദിനങ്ങള്‍ കഴിഞ്ഞുകടന്നാല്‍ നിങ്ങളുടെ കാറ്റു പോകും. നിങ്ങളോടുള്ള ഭീതി നിങ്ങളെ അക്രമിക്കാനുള്ള ധീരതയായി മാറും. ഈ സ്ഥിതിയില്‍നിന്നു മോചനം നേടാന്‍ ധീരോദാത്തമായി പോരാടുക...'


അഗ്നിയില്‍ ചാലിച്ച ഈ വാക്കുകള്‍ അനുയായിവൃന്ദത്തിന്റെ അകത്തളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചു. അവര്‍ക്കു ചോരത്തിളപ്പുണ്ടായി. പിന്നെ നോക്കിനിന്നില്ല. ശത്രുമുഖത്തേക്ക് ചീറ്റപ്പുലികളെപ്പോലെ ചാടിയടുത്ത് അവര്‍ ധീരധീരം അടരാടി. ശത്രുക്കളുടെ ശക്തി ക്ഷയിച്ചു. ത്വാരിഖിന്റെ പട വന്‍വിജയം വരിച്ചു. അങ്ങനെ സ്‌പെയിന്‍ വിജയകരമായി അവര്‍ കീഴടക്കുകയും അക്രമികളില്‍നിന്ന് അതിനെ മോചിപ്പക്കുകയും ചെയ്തു.


പുരോഗതിക്ക് തടസം നില്‍ക്കുന്ന കമ്പുകളെ മുറിച്ചുകളയുകയും കപ്പലുകളെ കരിച്ചുകളയും ചെയ്‌തേ തീരൂ. സൗകര്യങ്ങളാണു പലപ്പോഴും ദൗത്യനിര്‍വണത്തില്‍നിന്നും നമ്മെ പിന്തിരിപ്പിക്കാറുള്ളത്. അത്തരം സൗകര്യങ്ങള്‍ മനഃപൂര്‍വം പരിത്യജിക്കണം.


കഴിവുകളെ പുറത്തെടുക്കുന്ന അസൗകര്യങ്ങളാണ് കഴിവുകളെ ഉറക്കിക്കിടത്തുന്ന സൗകര്യങ്ങളേക്കാള്‍ ഭേദം. ഇല്ലായ്മയില്‍നിന്നാണല്ലോ പല പ്രതിഭകളും ഉയര്‍ന്നുവന്നത്. ഇന്ന് സൗകര്യങ്ങളേതുമുണ്ട്. പക്ഷേ, പ്രതിഭകള്‍ കുറഞ്ഞു. പണ്ട് സൗകര്യങ്ങളില്ലെങ്കിലും പ്രതിഭകള്‍ അനേകമുണ്ടായിരുന്നു. ഇന്ന് വിശ്രമിക്കാന്‍ അനേകം കമ്പുകളുണ്ട്. പണ്ട് കമ്പുകളില്ലാത്തതുകൊണ്ട് ആളുകള്‍ പറക്കാന്‍ നിര്‍ബന്ധിതരായി. അവര്‍ പറന്നു. പറന്നുപറന്ന് വിഹായസിന്റെ ഔന്നത്യങ്ങള്‍ കീഴടക്കി. എന്നാല്‍ ഇന്നോ? ഇന്നു പലരും പാഴ്‌ചേറിലമര്‍ന്നുതന്നെ കഴിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago