പി വി മൊയ്തു അനുസ്മരണം സംഘടിപ്പിച്ചു
പി വി മൊയ്തു അനുസ്മരണം സംഘടിപ്പിച്ചു
മസ്‌കത്ത്: മുന്‍ ബഹ്‌റൈന്‍ കെ എം സി സി നേതാവും, മുസ്ലിം ലീഗ് നേതാവുമായ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും കൊടക്കല്‍ ദാറു റഹ്മ കോളേജിന്റെ സ്ഥാപക നേതാവുമായിരുന്ന പി വി മൊയ്തു സാഹിബ് അനുസ്മരണവും, പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. മസ്‌കത്ത് കെ എം സി സി മൊബേല ഏരിയാ കമ്മിറ്റിയും ,മസ്‌കത്ത് കൊടക്കല്‍ മഹല്ല് കമ്മിറ്റിയും സംയുക്തമായി നടത്തിയ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.എസ് വൈ എസ് സംസ്ഥാന സെക്രട്ടരി അബ്ദുസമദ് പൂക്കോട്ടൂര്‍, മസ്‌കത്ത് കെ എം സി സി ജനറല്‍ സെക്രട്ടരി റഹീം വറ്റല്ലൂര്‍, സമസ്ത ഇസ്‌ലാമിക് സെന്റര്‍ നേഷനല്‍ കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ഹാജി, കെ എം സി സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബര്‍ക്ക, സെക്രട്ടരിമാരായ ഇബ്രാഹിം ഒറ്റപ്പാലം, ഉസ്മാന്‍ പന്തല്ലൂര്‍ നാദാപുരം മണ്ഡലം കെ എം സി സി പ്രസിഡന്റ് അശ്‌റഫ് പൊയിക്കര, ഹമീദ് പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. കെ എം സി സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് ഏ കെ കെ തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശാഖിര്‍ ഫൈസി വയനാട് നേതൃത്വം നല്‍കി. കെ എം സി സി മൊബേല ഏരിയാ കമ്മിറ്റി നേതാക്കളായ സലീം അന്നാര, യാഖൂബ് തിരൂര്‍ ,സി കെ വി റാഫി, ഇസ്മായില്‍ പുന്നോള്‍, അനസുദ്ദീന്‍ കുറ്റ്യാടി,അസ്ലം ചീക്കോന്ന്, റംഷാദ് താമരശ്ശേരി, കെ ടി അബ്ദുല്ല കുളങ്ങരത്താഴ, സഫീര്‍ അല്‍സലാമ,സാജി ര്‍ തൊട്ടില്‍ പാലം, ആശിഫ് മഹബൂബ്, അറഫാത്ത് എസ് വി, ഫൈസല്‍ മുഹമ്മദ് കോട്ടയം, അഫ്‌സല്‍ ഇരിട്ടി,അനീസ് ഒറ്റപ്പാലം, മന്‍സൂര്‍ തിരൂര്‍, ജലീല്‍ തിരൂര്‍, മുഹമ്മദ് ഷാ കോതമങ്ങലം, കമറുദ്ദീന്‍ പൊന്നാനി, മസ്‌കത്ത് കൊടക്കല്‍ മഹല്ല് കമ്മിറ്റി നേതാക്കളായ ടി പി നൗഫല്‍, കെ.ഒ ഫസല്‍, മുഹമ്മദ് സി പി തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."